ഇന്‍സ്റ്റഗ്രാമില്‍ ലൈവ് സ്ട്രീമുകള്‍ ഇനി 4 മണിക്കൂർ വരെ

instagram

ഇൻസ്റ്റഗ്രാം തത്സമയ സ്ട്രീമുകളുടെ സമയപരിധി 60 മിനിറ്റിൽ നിന്ന് നാല് മണിക്കൂറായി ഉയര്‍ത്തിയിരിക്കുന്നു. ആഗോളതലത്തില്‍ എല്ലാ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കും ഇത് ലഭ്യമാണ്. ഓരോ മണിക്കൂറിലും തടസ്സപ്പെടാതെ പ്രേക്ഷകരുമായി കൂടുതൽ സെക്ഷനുകൾ നടത്താന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഈ സൗകര്യം. യോഗാ ഇൻസ്ട്രക്ടർമാർ, സംഗീതജ്ഞർ, കലാകാരന്മാർ, പാചക വിദഗ്ദ്ധര്‍ തുടങ്ങിയ കണ്ടെന്‍റ്മേക്കേഴ്സിനെ ഇത് ഏറെ സഹായിക്കുമെന്ന് ഇൻസ്റ്റഗ്രാം അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, പോളിസി ലംഘനങ്ങളൊന്നും ഇല്ലാത്ത “നല്ല നിലയിലുള്ള” അക്കൗണ്ടുകൾക്ക് മാത്രമേ ഇത് ലഭ്യമാകൂ എന്നും കമ്പനി അറിയിച്ചു. ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട്“ നല്ല നിലയില്‍” ആയിരിക്കുന്നിടത്തോളം കാലം, വിപുലീകൃത സമയ പരിധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്.

30 ദിവസം വരെ ലൈവ് സ്ട്രീമുകള്‍ ആർക്കൈവ് ചെയ്യാനുള്ള ഓപ്ഷനും ഇത് ചേർക്കുന്നു. നിങ്ങളുടെ ലൈവ് വീഡിയോകൾ ആർക്കൈവിൽ നിങ്ങൾക്ക് മാത്രം കാണാൻ സാധിക്കുന്നരീതിയില്‍ സൂക്ഷിക്കാം. ലൈവ് വീഡിയോകൾ അവസാനിച്ചുകഴിഞ്ഞാൽ, അവ 30 ദിവസത്തേക്ക് നിങ്ങളുടെ ആർക്കൈവിൽ ലഭ്യമാകും. ആവശ്യമെങ്കില്‍ മറ്റൊരു ഉപകരണത്തിലേക്ക് ഈ ലൈവ് വീഡിയോകൾ ഡൗൺലോഡ് ചെയ്യാം അല്ലെങ്കിൽ അവ ഐജിടിവിയിലേക്ക് അപ്‌ലോഡ് ചെയ്യാം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*