ഗണിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു എളുപ്പ ഉപകരണമാണ് കാൽക്കുലേറ്റർ, എന്നാല്‍ ചിലപ്പോഴൊക്കെ ഇതില്‍ സമവാക്യങ്ങള്‍ ടൈപ്പ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഇത്തരം പ്രശ്നങ്ങള്‍ക്കും മികച്ചൊരു പരിഹാരമാകുവാന്‍ ഗൂഗിള്‍ ലെന്‍സിനെ പ്രയോജനപ്പെടുത്താന്‍ കഴിയും. എപ്രകാരമെന്ന് നോക്കാം.
ചില ആന്‍ഡ്രോയിഡ് ഉപകരണങ്ങൾക്ക് ഗൂഗിള്‍ ലെൻസ് രണ്ട് വ്യത്യസ്ത രീതികളിൽ ആക്സസ് ചെയ്യാൻ കഴിയും. എന്നിരുന്നാലും, ആന്‍ഡ്രോയിഡ്, ഐഫോണ്‍, ഐപാഡ് എന്നിവയ്ക്കായി പ്രവർത്തിക്കുന്ന സാർവ്വത്രിക രീതി ഗൂഗിള്‍ ആപ്ലിക്കേഷനിലൂടെയാണ്.
പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പായി ആദ്യം വേണ്ടത് ഉത്തരം കണ്ടത്തേണ്ട ഒരു ഗണിത പ്രശ്നമാണ്. “5 + 2” പോലുള്ള ലളിതമായ സമവാക്യങ്ങളും “x2 – 3x + 2” പോലുള്ള സങ്കീർണ്ണമായ സമവാക്യങ്ങളും പരിഹരിക്കാൻ ഗൂഗിള്‍ ലെൻസിന് കഴിയും. പേപ്പറിൽ നിന്നോ ഡിജിറ്റൽ ഡിസ്പ്ലേയിൽ നിന്നോ നിങ്ങൾക്ക് ഗണിതപ്രശ്നം സ്കാൻ ചെയ്യാൻ സാധിക്കും.
നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോൺ അല്ലെങ്കിൽ ടാബ്ലെറ്റ്, അല്ലെങ്കില്‍ ഐഫോണ്‍, ഐപാഡ് ഉപകരണത്തില്‍ “Google” ആപ്ലിക്കേഷൻ തുറക്കുക. സേര്‍ച്ച് ബാറിന്റെ വലതുഭാഗത്ത് നിന്ന് “Lens” ഐക്കൺ ടാപ്പുചെയ്യുക.
അടുത്തതായി, ചുവടെയുള്ള ടൂൾബാറിലെ “Homework” എന്നതിലേക്ക് സ്വൈപ്പ് ചെയ്യുക.
ഉത്തരം കണ്ടെത്താന്‍ ആഗ്രഹിക്കുന്ന ഗണിത പ്രശ്നത്തിൽ നിങ്ങളുടെ ഉപകരണത്തിന്റെ ക്യാമറ ഫോക്കസ് ചെയ്യുക. ചോദ്യം കൃത്യമായും ഫ്രെയിമിനുള്ളിലാണെന്ന് ഉറപ്പാക്കുക. “Shutter” ബട്ടൺ ടാപ്പുചെയ്യുക.
ആദ്യം, കാർഡിന് മുകളിലുള്ള ചോദ്യം ശരിയാണോയെന്ന് രണ്ടുതവണ പരിശോധിക്കുക. ഉത്തരം ലഭിക്കുന്നതിന് വേണ്ടി സ്വീകരിച്ച മാര്‍ഗ്ഗങ്ങൾ കാണുന്നതിന് “Steps to Solve” ടാപ്പുചെയ്യാം. പരിഹാരം ചുവടെ കാണിച്ചുതരുന്നതാണ്.
ഒരേ ഫോട്ടോയിൽ നിന്ന് മറ്റൊരു പ്രശ്നം സ്കാൻ ചെയ്യുന്നതിന്, സൊലൂഷന് കാർഡിന് മുകളിലുള്ള “T” ഐക്കൺ ടാപ്പുചെയ്യുക.
അടുത്തതായി, ഉത്തരം കണ്ടെത്താന്‍ ആഗ്രഹിക്കുന്ന അടുത്ത ചോദ്യം ടാപ്പുചെയ്യുക.
ഉത്തരം ചുവടെയുള്ള കാർഡിൽ വീണ്ടും ദൃശ്യമാകും.
ഗൂഗിളിന്റെ ഉത്തരം പര്യാപ്തമല്ലെങ്കിലോ ആ ഗണിതപ്രശ്നത്തിന് കൃത്യമായ ഉത്തരം കണ്ടെത്താൻ കഴിയുന്നില്ലെങ്കിലോ, മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള മാര്‍ഗ്ഗങ്ങൾ ഉപയോഗിച്ച് പൂർണ്ണ ഗൂഗിള്‍ സേര്‍ച്ച് റിസള്‍ട്ട് ലഭ്യമാക്കുവാനായി നിങ്ങള്‍ക്ക് ശ്രമിക്കാവുന്നതാണ്.
Leave a Reply