റിയൽമി സി15 ന്‍റെ പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ പതിപ്പ്

realme c15

റിയൽ‌മി സി15 സ്മാര്‍ട്ട്ഫോണിന്‍റെ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 പ്രോസസ്സറിലുള്ള ഒരു പുതിയ എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. 3ജിബി റാം + 32ജിബി സ്റ്റോറേജ്, 4ജിബി റാം + 64ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്‍റിലുള്ള സ്മാര്‍ട്ട്ഫോണിന് യഥാക്രമം 9999 രൂപ, 10999 രൂപയാണ് വില. റിയൽ‌മി.കോം, ഫ്ലിപ്കാർട്ട്, എന്നിവിടങ്ങളിലൂടെ വിൽ‌പ്പനയ്‌ക്കെത്തുന്ന ഉപകരണം പവർ ബ്ലൂ, പവർ സിൽവർ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്.

റിയല്‍മി സി15 ക്വാൽകോം എഡിഷന്‍ 4 കോർടെക്സ് എ73, 4 കോർടെക്സ് എ53 ഘടന എന്നിവ സംയോജിപ്പിച്ചിട്ടുള്ള 8 കോർ പ്രോസസ്സറായ സ്നാപ്ഡ്രാഗൺ 460 പ്രോസസ്സർ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് സുഗമമായ ഗെയിമിംഗ് അനുഭവം നൽകുന്നതിന് ഇത് അഡ്രിനോ 610 ജിപിയുവിനെ സമന്വയിപ്പിച്ചിരിക്കുന്നു.

13 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 എംപി B&W/ റെട്രോ ലെൻസ്, 2 എംപി റെട്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറയും 8 എംപി സെൽഫി ക്യാമറയും ഉള്‍പ്പെടുന്നതാണ് പുതിയ റിയല്‍മി സി15 ക്വാൽകോം പതിപ്പിലെ പ്രധാന ക്യാമറ സജ്ജീകരണങ്ങള്‍.

20:9 വീക്ഷണാനുപാതത്തിൽ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. റിയൽ‌മി സി15 ക്വാൽകോം പതിപ്പിൽ 6000 എംഎഎച്ച് ബാറ്ററിയുണ്ട്. ഇത് 57 ദിവസം സ്റ്റാൻഡ്‌ബൈ മോഡ് പ്രദാനം ചെയ്യുവാന്‍ കഴിവുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രത്യേക ഒടിജി റിവേഴ്സ് ചാർജ്ജ് സവിശേഷതയെയും ഇത് പിന്തുണയ്ക്കുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*