മാസ്റ്റർപീസ് ടിവി എന്ന പേരിൽ 85 ഇഞ്ച് ഫ്ലാഗ്ഷിപ്പ് ടെലിവിഷന്‍ ഇന്ത്യന്‍ കമ്പനിയായ വിയു ഗ്രൂപ്പ് പുറത്തിറക്കിയിരിക്കുന്നു. QLED സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ടിവി. വശങ്ങളിൽ ഡയമണ്ട് കട്ട് ആക്സന്റുകളും അടിയിൽ ഒരു മെറ്റൽ അലോയ് ഗ്രില്ലും നല്കി അതിൽ സൗണ്ട്ബാറും സജ്ജീകരിച്ചിരിക്കുന്നു രൂപഘടനയിലാണ് ടെലിവിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇന്റൽ കോർ ഐ5 പ്രോസസ്സർ നൽകുന്ന ബിൽറ്റ്-ഇൻ വിൻഡോസ് 10 പിസിയുടെ ഓപ്ഷണൽ അപ്ഗ്രേഡാണ് വിയു മാസ്റ്റർപീസ് ടിവിയിലെ ഒരു സവിശേഷത. ക്യാമറ, ബിൽറ്റ്-ഇൻ ട്രാക്ക്പാഡുള്ള വയർലെസ് കീബോർഡ്, വയർലെസ് മൈക്രോഫോൺ എന്നിവയും ടിവിയെ ഉൽപാദനക്ഷമതയ്ക്കും ജോലി സംബന്ധമായ പ്രവർത്തനങ്ങൾക്കും അനുയോജ്യമാക്കുന്നു. ആപ്ലിക്കേഷനുകൾക്കും ആപ്ലിക്കേഷൻ ഡേറ്റയ്ക്കുമായി 2 ജിബി റാമും 16 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള ഒരു പ്രത്യേക ക്വാഡ് കോർ പ്രോസസ്സറിലാണ് ഇത് പ്രവർത്തിക്കുന്നത്.
ക്വാണ്ടം ഡോട്ടിനെ അടിസ്ഥാനമാക്കിയുള്ള 85 ഇഞ്ച്, 4കെ എച്ച്ഡിആർ സ്ക്രീൻ അടിസ്ഥാനമാക്കിയുള്ള ക്യുഎൽഇഡി സാങ്കേതികവിദ്യ, പൂർണ്ണ അറേ ലോക്കൽ ഡിമ്മിംഗ് ഉള്ള ബാക്ക്ലൈറ്റ്, ഒരു ബില്ല്യൺ നിറങ്ങളിൽ പുനർനിർമ്മിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്ന 10-ബിറ്റ് പാനൽ തുടങ്ങിയ സവിശേഷതകൾ വിയു മാസ്റ്റർപീസ് ടിവി വാഗ്ദാനം ചെയ്യുന്നു.
യൂട്യൂബ്, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ മുതലായ സ്ട്രീമിംഗ് ആപ്ലിക്കേഷനുകൾ പിന്തുണയ്ക്കുന്ന ആൻഡ്രോയിഡ് 9.0 പൈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ടിവി പ്രവർത്തിക്കുന്നത്. ഡോൾബി എംഎസ് 12, ഡിടിഎസ് വെർച്ച്വൽ എക്സ് സറൗണ്ട് സൗണ്ട് എന്നിവയ്ക്കുള്ള പിന്തുണയും മറ്റ് സവിശേഷതകളായി ഇതില്‍ ഉൾപ്പെടുന്നു.
ഇന്ത്യയിലെ റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ലഭ്യമാകുന്ന വിയു-ന്റെ 85 ഇഞ്ച് മാസ്റ്റർപീസ് ടിവിക്ക് 3.5 ലക്ഷം രൂപയായിരിക്കും വില.
Leave a Reply