റെഡ്മി കെ30, റെഡ്മി കെ30 പ്രോ എന്നിവയെ കൂടാതെ അടുത്തിടെ പുറത്തിറക്കിയ റെഡ്മി കെ30 അൾട്രാ സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കിയതിന് ശേഷം ഹൈ എൻഡ് സവിശേഷതകൾ അവതരിപ്പിക്കുന്ന കമ്പനിയുടെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റ് റെഡ്മി കെ30 എസ് ഔദ്യോഗികമായി പുറത്തിറങ്ങിയിരിക്കുന്നു.
144Hz ഡിസ്പ്ലേ, ക്വാൽകോം സ്നാപ്ഡ്രാഗൺ 865 Soc , ട്രിപ്പിൾ റിയർ ക്യാമറ തുടങ്ങിയ സവിശേഷതകളോട് കൂടി അവതരിപ്പിച്ചിരിക്കുന്ന റെഡ്മിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ 128 ജിബി, 256 ജിബി എന്നീ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം സിഎൻവൈ 2599, സിഎൻവൈ 2799 എന്നിങ്ങനെയാണ് ആരംഭവിലകള്. നവംബർ 11 മുതൽ ചൈനയിൽ വിൽപ്പനയ്ക്കെത്തുന്ന ഹാന്‍ഡ്സെറ്റിന് ബ്ലാക്ക്, സിൽവർ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇന്ത്യയില്‍ ഹാന്‍ഡ്സെറ്റ് ലഭ്യമാകുന്നതിനെ സംബന്ധിച്ച് ഇപ്പോള്‍ വ്യക്തതയില്ല.
റെഡ്മി കെ30 എസ് സ്മാര്‍ട്ട്ഫോണ്‍ 256 ജിബി റാമുമായി ജോടിയാക്കിയിട്ടുള്ള സ്നാപ്ഡ്രാഗൺ 865 പ്രോസസ്സറിലാണ് പ്രവര്‍ത്തിക്കുക. 7-സ്റ്റെപ്പ് അഡാപ്റ്റീവ് റിഫ്രഷ് അൽഗോരിതം പിന്തുണയ്ക്കുന്ന 144Hz റിഫ്രഷ് റെയ്റ്റ് പാനലാണ് ഉപകരണത്തിലെ ഡിസ്പ്ലേ. ക്വാൽകോം സ്നാപ്ഡ്രാഗൺ 865 പ്രോസസ്സറിന്റെ സാന്നിധ്യം കാരണം, 5ജി നെറ്റ്വർക്ക് പിന്തുണയും ഇതില്‍ ഉണ്ടാകുന്നതാണ്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോട് കൂടിയ റെഡ്മി കെ30 എസ്-ൽ 64mp പ്രൈമറി സോണി ഐഎംഎക്സ് 682 സെൻസർ, 13mp സെക്കൻഡറി സെൻസര്‍, 123 ഡിഗ്രി അൾട്രാ വൈഡ് ആംഗിൾ ലെൻസ് ഉള്ള മറ്റൊരു 13mp സെന്‍സര്‍, 2mp മാക്രോ ഷൂട്ടര്‍ എന്നിവയാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സെൽഫികൾ ക്ലിക്ക് ചെയ്യുന്നതിനായി മുൻവശത്ത് 20mp ലെൻസും സജ്ജീകരിച്ചിരിക്കുന്നു.
റെഡ്മി കെ30 എസില്‍ 5ജി, 4ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, ഇൻഫ്രാറെഡ് (ഐആർ), എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഉൾക്കൊള്ളുന്നു. ഇതിനുപുറമെ, ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ തുടങ്ങിയ സെൻസറുകളും ഉണ്ടാകുന്നതാണ്. 33W ഫാസ്റ്റ് ചാർജ്ജിംഗിനെ പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്.
Leave a Reply