ഇന്ത്യയിലെ മൊബൈല്‍ഫോണ്‍ വിപണിയിലെ ശക്തമായ സാന്നിധ്യമാകുക എന്ന ലക്ഷ്യവുമായി തിരിച്ചുവരവിനൊരുങ്ങി എൽജി, എക്സ്പ്ലോറർ സീരീസിന്‍റെ ഭാഗമായി സെപ്റ്റംബറിൽ അവതരിപ്പിച്ച എൽജി വിംഗ് സ്മാര്‍ട്ട്ഫോണ്‍ 2020 ലെ ഏറ്റവും സവിശേഷമായ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ്.
എൽജി വിംഗ് വില, ഇന്ത്യയിലെ ലഭ്യത
8 ജിബി റാം + 128 ജിബി സ്റ്റോറേജില്‍ സിംഗിൾ വേരിയന്‍റിൽ ലഭ്യമായിട്ടുള്ള എൽജി വിംഗിന് 69990 രൂപയാണ് വില. അറോറ ഗ്രേ, ഇല്ല്യൂഷൻ സ്കൈ എന്നീ കളര്‍ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്, നവംബർ 9 മുതൽ ഷിപ്പിംഗ് ആരംഭിക്കും.
എൽജി വിംഗ് ഡിസൈൻ വിശദാംശങ്ങൾ
എഫ്ജിഡി + റെസല്യൂഷനോടുകൂടിയ 6.8 ഇഞ്ച് പോൾഡ് മെയിൻ ഡിസ്‌പ്ലേയും 3.9 ഇഞ്ച് ജി-ഒലെഡ് സെക്കൻഡറി സ്‌ക്രീനും ഉൾക്കൊള്ളുന്ന സ്വിവല്‍ മോഡുള്ള ഇരട്ട സ്‌ക്രീൻ സ്മാർട്ട്‌ഫോണാണ് എൽജി വിംഗ്. ഒരു ബേസിക് മോഡ്, ഒരു സ്വിവൽ മോഡ് എന്നിങ്ങനെ രണ്ട് മോഡുകൾ ആണ് ഇതിലുള്ളത്. ബേസിക് മോഡ് ഒരു സാധാരണ സ്മാർട്ട്ഫോൺ പോലെ പ്രവർത്തിക്കുന്നു. സ്വിവൽ മോഡിലേക്ക് മാറുമ്പോൾ, ലാൻഡ്‌സ്‌കേപ്പ് മോഡ് നല്‍കുന്നതിനായി പ്രൈമറി സ്‌ക്രീൻ 90 ഡിഗ്രി കറങ്ങുന്നു, സെക്കൻഡറി ഡിസ്‌പ്ലേ കീബോർഡ് പിന്തുണ, ജിംബൽ മോഡ് മുതലായ മൾട്ടി ടാസ്കിംഗിനെ പിന്തുണയ്‌ക്കുന്നു. എൽജി വിംഗിലെ യുണീക് ഹിഞ്ച് 200000 തവണയിൽ കൂടുതൽ ഘടികാരദിശയിൽ തിരിക്കാം.
64 എംപി പ്രൈമറി ക്യാമറ, 13 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, മറ്റൊരു 12 എംപി അൾട്രാ വൈഡ് ജിംബാൽ മോഡ് ഷൂട്ടർ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണവും പോപ്പ്-അപ്പ് മൊഡ്യൂളിൽ 32 എംപി സെൽഫി ക്യാമറയുമാണ് പ്രധാന ക്യാമറ സജ്ജീകരണങ്ങള്‍.
എൽജി വിംഗ് സവിശേഷതകൾ
5ജി പിന്തുണയുള്ള സ്നാപ്ഡ്രാഗൺ 765 ജി പ്രോസസ്സറാണ് എൽജി വിംഗിന് കരുത്ത് പരകുന്നത്. അഡ്രിനോ 620 ജിപിയു, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്. 2 ടിബി വരെ കൂടുതൽ വിപുലീകരിക്കുന്നതിന് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് എന്നിവയും ഇതിലെ സവിശേഷതകളാണ്. ക്വിക്ക്ചാർജ്ജ് 4.0 സാങ്കേതികവിദ്യയും 10W വയർലെസ് ചാർജ്ജിംഗ് പിന്തുണയുമായി ജോടിയാക്കിയ 4000 mAh ബാറ്ററിയും ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
2020 ലെ ഏറ്റവും സവിശേഷമായ സ്മാർട്ട്‌ഫോണുകളിൽ ഒന്നായ എൽജി വിംഗ് ആൻഡ്രോയിഡ് 10 ഓഎസിലാണ് പ്രവർത്തിപ്പിക്കുന്നത്. ഈ ഹാന്‍ഡ്സെറ്റില്‍ സ്‌ക്രീൻ ലോക്കുചെയ്യുമ്പോൾ തിരഞ്ഞെടുത്ത വിവരങ്ങൾ വെളിപ്പെടുത്തുന്ന മൾട്ടി ആപ്പ്, ഗ്രിപ്പ് ലോക്ക് തുടങ്ങിയ പ്രത്യേക സവിശേഷതകളും ലഭ്യമാണ്.
Leave a Reply