എന്താണ് ഇൻസ്റ്റഗ്രാം ടിവി അഥവാ ഐജിടിവി

instagram tv igtv

പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഇൻസ്റ്റഗ്രാം 2018 ൽ പുറത്തിറക്കിയ ഒരു സേവനമാണ് ഇൻസ്റ്റഗ്രാം ടിവി അഥവാ ഐജിടിവി(IGTV). ഇതിലൂടെ 60 സെക്കൻഡില്‍ കൂടുതല്‍ ദൈർഘ്യമേറിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഒരു പ്രത്യേക ആപ്ലിക്കേഷനായി ലഭ്യമാകുന്നതോടൊപ്പം, ഇൻസ്റ്റഗ്രാം ആപ്ലിക്കേഷൻ വഴിയും ഈ സേവനം ആക്‌സസ്സ് ചെയ്യാനാകും.

ഐജിടിവി എങ്ങനെ ആക്സസ്സ് ചെയ്യാം?

ഐ.ജി.ടി.വി ആക്സസ്സ് ചെയ്യുന്നതിന് നിരവധി മാർഗ്ഗങ്ങളുണ്ട്. ആപ്പിൾ ആപ്പ് സ്റ്റോറിലോ ഗൂഗിൾ പ്ലേ സ്റ്റോറിലോ നിന്ന് ഒരു സ്റ്റാൻ‌ഡ്എലോണ്‍ ആപ്ലിക്കേഷനായി ഇത് ഡൗൺ‌ലോഡ് ചെയ്യുക എന്നതാണ് ഏറ്റവും നേരായ മാർഗ്ഗം. ഇത് ഇൻസ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് വീഡിയോ പ്ലാറ്റ്‌ഫോമിലെ ഉള്ളടക്കത്തെ മാത്രമായി ലഭ്യമാക്കുന്നു. ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗമായി, ഇൻസ്റ്റഗ്രാം ഫൈന്‍ഡ് പേജിലേക്ക് പോയി സേര്‍ച്ച് ബാറിന് ചുവടെ ഇടത് മുകളിൽ കാണുന്ന “ഐജിടിവി” തിരഞ്ഞെടുത്ത് ഐജിടിവി സ്രഷ്ടാക്കളിലൂടെ ബ്രൗസ് ചെയ്യാൻ സാധിക്കും. തരംഗമായിട്ടുള്ള ഐജിടിവി വീഡിയോകളും പ്ലാറ്റ്ഫോമിൽ പ്രത്യേകമായി സ്രഷ്‌ടാക്കളെ സേര്‍ച്ച് ചെയ്തും ഇവിടെ നിങ്ങൾക്ക് വീഡിയോകള്‍ കാണാനാകും.

ഈ മാര്‍ഗ്ഗങ്ങള്‍ കൂടാതെ, ഇൻസ്റ്റഗ്രാം അക്കൗണ്ടിന്‍റെ പ്രൊഫൈൽ പേജിലൂടെയും ഐജിടിവി ഉള്ളടക്കം ആക്സസ്സ് ചെയ്യാവുന്നതാണ്. പ്രൊഫൈല്‍ പേജില്‍ ഐ‌ജി‌ടി‌വി സാധാരണയായി രണ്ടാമത്തെ ടാബായിരിക്കും, അത് ഒരു ചെറിയ ടെലിവിഷൻ ഐക്കൺ പോലെ കാണപ്പെടുന്നു. ഈ ടാബിന് കീഴിൽ, ഒരു ടൈറ്റിലും അക്കൗണ്ടിലെ വീഡിയോകളെ ഏറ്റവും പുതിയത് എന്ന ക്രമത്തില്‍ അടുക്കിയിരിക്കുന്നതും കാഴ്‌ചകളുടെ എണ്ണവും നിങ്ങൾക്ക് കാണാം. ഇതില്‍ നിന്ന് വീഡിയോകള്‍ ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് കാണാവുന്നതാണ്.

നിങ്ങളുടെ ഫീഡിൽ 60 സെക്കൻഡിൽ കൂടുതൽ ദൈർഘ്യമുള്ള ഒരു വീഡിയോ ക്ലിപ്പ് കാണുകയാണെങ്കിൽ, ആപ്ലിക്കേഷന്‍ സ്ക്രീനില്‍ “Keep Watching” എന്ന് എഴുതിയ ഒരു പോപ്പ്-അപ്പ് ദൃശ്യമാക്കും. നിങ്ങൾ ഇത് ടാപ്പ് ചെയ്യുകയാണെങ്കിൽ, വീഡിയോ പൂര്‍ണ്ണമായും കാണുന്നതിന് നിങ്ങളെ ഐജിടിവിയിലേക്ക് റീഡയറക്‌ട് ചെയ്യും. ഈ ക്ലിപ്പുകൾക്ക് താഴെ ഇടത് കോണിൽ ഐജിടിവി ലോഗോ ഉണ്ട്.

ഐജിടിവി V/S പോസ്റ്റുകളും സ്റ്റോറികളും

പോസ്റ്റുകളും സ്റ്റോറികളും ഐ‌ജി‌ടി‌വി വീഡിയോകളും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസം ഇവയുടെ നീളമാണ്. ഒരു വീഡിയോ പോസ്റ്റിന് 60 സെക്കൻഡില്‍ കൂടുതല്‍ ദൈർഘ്യമുണ്ടാകാം, ഒരു വ്യക്തിഗത ഇൻസ്റ്റഗ്രാം സ്റ്റോറി അല്ലെങ്കിൽ ഇൻസ്റ്റഗ്രാം റീലിന് 15 സെക്കൻഡ് വരെയാണ് സമയ ദൈര്‍ഘ്യം. എന്നാല്‍, ഒരു ഐജിടിവി വീഡിയോയ്ക്ക് ഒരു മണിക്കൂർ വരെ ദൈര്‍ഘ്യമുണ്ടാകും. നിങ്ങളുടെ ഫീഡിലേക്ക് 60 സെക്കൻഡിൽ കൂടുതൽ ദൈർഘ്യമുള്ള ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോള്‍ ഒരു ഐജിടിവി വീഡിയോയായി അത് പരിവർത്തനം ചെയ്യപ്പെടുന്നതാണ്.

ഐ‌ജി‌ടി‌വി ഉള്ളടക്കം ഓർ‌ഗനൈസ് ചെയ്യാനും “സീരീസ്” എന്ന് വിളിക്കുന്ന ഗ്രൂപ്പുകളിലേക്ക് ടാഗ് ചെയ്യാനും കഴിയും. ഓരോ സീരീസിനും കീഴിൽ നിരവധി എപ്പിസോഡുകൾ ഉണ്ടാകാം. പ്രൊഫഷണൽ കണ്ടെന്‍റ് മേക്കേഴ്സിനും ചലച്ചിത്ര പ്രവർത്തകർക്കും അവരുടെ സൃഷ്ടികൾ ക്രമീകരിക്കാൻ വളരെ ഉപയോഗപ്രദമാണീ സംവിധാനം. ഒരു അക്കൗണ്ടിന്‍റെ ഐ‌ജി‌ടി‌വി പേജിന് മുകളിൽ ഇടത് വശത്തുള്ള ഡ്രോപ്പ്-ഡൗൺ മെനുവിൽ ക്ലിക്ക് ചെയ്ത് ഉപയോക്താക്കൾക്ക് സീരീസ് പ്രകാരം വീഡിയോകള്‍ ഫിൽട്ടർ ചെയ്യാൻ സാധിക്കും.

സാധാരണയായി ചതുരാകൃതിയിലുള്ള പോസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി, മിക്ക ഐ‌ജി‌ടി‌വി വീഡിയോകളും പൂർണ്ണസ്‌ക്രീൻ, പോർട്രെയ്റ്റ് ഓറിയന്‍റഡ് എന്നിവയാണ്. അതിനാൽ, ഈ ക്ലിപ്പുകൾ നിങ്ങളുടെ ഫോൺ നേരെ പിടിച്ചുകൊണ്ട് തന്നെ കാണാനാവുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*