ഫോണ്‍ കോളുകള്‍ തിരിച്ചറിയുവാനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ട്രൂകോളര്‍ ആപ്ലിക്കേഷന്‍ കോള്‍ റീസണ്‍ എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഈ ഫീച്ചറിലൂടെ ഫോണില്‍ വിളിക്കുന്നതിന്റെ കാരണം എന്താണ് എന്ന് മുന്‍കൂറായി പറയുവാന്‍ ഓരാളോട് സൂചിപ്പിക്കുവാനും അപ്പോള്‍ കോള്‍ കോള്‍ ലഭിക്കുന്നയാളിന് കോള്‍ എടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനും അവസരം നല്‍കുന്നതാണ്.
തങ്ങള്‍ക്ക് പരിചയമില്ലാത്ത നമ്പരുകളില്‍ നിന്നു വരുന്ന കോളുകള്‍ പലരും എടുക്കാറില്ല. അങ്ങനെ വിളിക്കേണ്ട സമയത്ത് കാരണം കാണിച്ച് വിളിക്കാമെന്നതാണ് ഇതിന്റെ സൗകര്യം. ബിസിനസ് സ്ഥാപനങ്ങള്‍ക്കും മറ്റും ഒരു ടെക്സ്റ്റ് സന്ദേശം അയയക്കുകയും പിന്നാലെ വിളിക്കുകയും ചെയ്യാമെന്നും, ഇതിലൂടെ കൂടുതല്‍ പേര് കോള്‍ എടുത്തേക്കുമെന്നും കമ്പനി വിലയിരുത്തുന്നു. നിലവില്‍ ആന്‍ഡ്രോയിഡ് ആപ്പില്‍ മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. അടുത്ത വര്‍ഷം ഐഒഎസ് വേര്ഷനിലിലേക്ക് കൂടി ഇത് ലഭ്യമാക്കുന്നതാണ്.
ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ആപ്ലിക്കേഷന്റെ സെറ്റിങ്സില്‍ അത് ഓഫ് ചെയ്ത് വെയ്ക്കാവുന്നതുമാണ്. ഫോണ്‍കോള്‍ നോട്ടിഫിക്കേഷനൊപ്പവും മിസ്ഡ് കോള്‍ ലിസ്റ്റിലും കോള്‍ റീസണ്‍ മെസ്സേജ് കാണാന്‍ സാധിക്കും.
Leave a Reply