ഫോട്ടോഗ്രാഫേഴ്സിനെയും ഫിലിംമേക്കേഴ്സിനെയും ലക്ഷ്യമിട്ടുകൊണ്ട് ക്യാനോണ്‍ ഇന്ത്യയിൽ ഇഒഎസ് എം50 മാർക്ക് II മിറർലെസ്സ് ക്യാമറ പുറത്തിറക്കിയിരിക്കുന്നു. 2018 ൽ കമ്പനി അവതരിപ്പിച്ച ഇഒഎസ് എം50ന്‍റെ പിൻഗാമിയാണ് ക്യാനോണ്‍ ഇഒഎസ് എം 50 മാർക്ക് II അവതരിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ ഇഒഎസ് എം50 മാർക്ക് II ക്യാമറ മോഡൽ ഉപയോക്താക്കൾക്ക് വെര്‍ട്ടിക്കല്‍ വീഡിയോ ഷൂട്ടിംഗ് പിന്തുണ, വെബ്‌ക്യാം ശേഷി എന്നിവ പോലുള്ള മെച്ചപ്പെടുത്തലുകൾ നൽകുന്നു. ക്യാനോണ്‍ ഇഒഎസ് എം50 മാര്‍ക്ക് II അതിന്‍റെ യൂട്യൂബ് ലൈവ്സ്ട്രീം പിന്തുണയോടെ ഡിജിറ്റൽ കണ്ടെന്‍റ് ക്രിയേറ്റേഴ്സിനെയും ലക്ഷ്യമിടുന്നു. മികച്ച വ്ലോഗിംഗ് അനുഭവത്തിനായി ടാപ്പ് വീഡിയോ റെക്കോർഡ് ബട്ടണും മൂവി സെൽഫ് ടൈമറും ചേർക്കുന്ന ഒരു എൽസിഡി പാനലും ക്യാമറയില്‍ ലഭ്യമാണ്.
ക്യാമറയുടെ മുൻഗാമിയുടേതിന് സമാനമായ 24.1 മെഗാപിക്സൽ സിഎംഒഎസ് സെൻസറും ഡിജിഐസി 8 ഇമേജ് പ്രോസസ്സറും ക്യാനോണ്‍ ഇഒഎസ് എം50 മാർക്ക് II സവിശേഷതയാണ്. ഏറ്റവും പുതിയ ക്യാനോണ്‍ ക്യാമറയിൽ 51200 വരെ വികസിപ്പിക്കാവുന്ന 100-25600 ഐഎസ്ഒ സ്‌കെയിലുണ്ട്. എം50 മാർക്ക് II ൽ മെച്ചപ്പെട്ട ഐ-ഡിക്റ്റെഷന്‍ എഎഫ് ഉൾപ്പെടുന്നു, ഇത് വ്യക്തി അകലെയാണെങ്കിൽ പോലും ഒരു സബ്ജക്ടിന്‍റെ കണ്ണിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. സ്റ്റിൽ ഇമേജുകൾ ഷൂട്ട് ചെയ്യുമ്പോൾ സെർവോ എഎഫിലും വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ മൂവി സെർവോ എഎഫിലും ഐ-ഡിക്റ്റെഷന്‍ എഎഫ് ലഭ്യമാണ്.
ഇഒഎസ് എം50 മാർക്ക് II ന് 4കെ വീഡിയോ 24fps വരെ റെക്കോർഡ് ചെയ്യാനാകും, മാത്രമല്ല ഇത് ഒരു UHS-1 SD കാർഡിലേക്കും മാറ്റാം. ക്യാനോണിന്‍റെ ഏറ്റവും പുതിയ മിറർലെസ് ക്യാമറ ഉപയോഗിച്ച് നിങ്ങൾക്ക് 30 fps-ൽ 4കെ റെക്കോർഡിംഗ് സാധ്യമാകുകയില്ല. ക്യാനോണ്‍ ഇഒഎസ് എം50 മാർക്ക് II മിറര്‍ലെസ്സ് ക്യാമറയ്ക്ക് 58995 രൂപയാണ് വില. 2020 ഡിസംബർ മുതൽ ആണ് ഇത് വില്‍പ്പനയ്ക്ക് എത്തുക.
Leave a Reply