വിൻഡോസ് 10-ൽ സ്‌പോട്ടിഫൈയുടെ ഓട്ടോസ്റ്റാര്‍ട്ട് ഒഴിവാക്കാം

spotify

ഡിഫോള്‍ട്ടായി, നിങ്ങളുടെ വിൻഡോസ് 10 പിസിയിലേക്ക് പ്രവേശിക്കുമ്പോഴെല്ലാം സ്പോട്ടിഫൈ ഓട്ടോമാറ്റിക്കായി പ്രവര്‍ത്തന സജ്ജമാകുന്നതാണ്. ഇത് ബായ്ക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്നത് നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലെങ്കിലോ, അത് ബൂട്ട് പ്രോസസ്സ് മന്ദഗതിയിലാക്കുന്നുണ്ട് എന്ന തോന്നിയാലോ നിങ്ങൾക്ക് സ്‌പോട്ടിഫൈയുടെ ഓട്ടോസ്റ്റാർട്ട് സവിശേഷത പ്രവർത്തനരഹിതമാക്കാവുന്നതാണ്.

ഈ ഓപ്‌ഷൻ കണ്ടെത്താൻ, സ്‌പോട്ടിഫൈ ആപ്ലിക്കേഷൻ തുറക്കുക. അതിനായി സ്റ്റാര്‍ട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ഇതിനകം തന്നെ പ്രവർത്തിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ നോട്ടിഫിക്കേഷന്‍ ഏരിയയിലെ (സിസ്റ്റം ട്രേ) പച്ച സ്‌പോട്ടിഫൈ ഐക്കണിൽ ഡബിള്‍-ക്ലിക്ക് ചെയ്യുക.
സ്പോട്ടിഫൈ വിൻഡോയുടെ മുകളിൽ ഇടത് കോണിൽ, മെനു(…) ക്ലിക്ക് ചെയ്ത് ‘എഡിറ്റ്’ ഓപ്ഷന്‍ തിരഞ്ഞെടുത്ത് അതില്‍ ‘പ്രിഫറന്‍സസ്’ ക്ലിക്ക് ചെയ്യുക.

സെറ്റിംഗ്സ് പേജിന്‍റെ താഴേക്ക് സ്ക്രോൾ ചെയ്ത് “Show Advanced Settings” ബട്ടൺ ക്ലിക്ക് ചെയ്യുക.

“Startup and Window Behavior” ഓപ്ഷനായി തിരയുക. അതിനായി അൽപ്പം മുകളിലേക്ക് സ്ക്രോൾ ചെയ്യുക.

“Open Spotify automatically after you log into the computer” എന്നതിന്‍റെ വലതുവശത്ത്, ഡ്രോപ്പ്ഡൗൺ ബോക്സിൽ ക്ലിക്ക് ചെയ്ത് “No” തിരഞ്ഞെടുക്കുക.

ഇത്രയുമായാല്‍ സെറ്റിംഗ്സ് പേജില്‍ നിന്ന് പുറത്തുകടക്കാവുന്നതാണ്. ഇനി മുതല്‍ നിങ്ങൾ പിസി പ്രവര്‍ത്തിപ്പിക്കുമ്പോൾ എല്ലാം സ്പോട്ടിഫൈ ഓട്ടോമാറ്റിക്കായി ആരംഭിക്കുകയില്ല.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*