ചൈനീസ് ബ്രാൻഡായ റിയൽമി ഇന്ത്യയിൽ പുതിയ മിഡ് റെയ്ഞ്ച് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നു. ക്വാഡ് ക്യാമറ സജ്ജീകരണവും ഉയർന്ന റിഫ്രഷ് റെയ്റ്റും ഉള്ള റിയൽമി 7ഐ ക്വാൽകം ചിപ്പ്‌സെറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. അറോറ ഗ്രീൻ, ഓലാർ ബ്ലൂ ഉൾപ്പെടെ രണ്ട് കളർ ഓപ്ഷനുകളിൽ റിയൽമി 7ഐ ലഭ്യമാണ്. 4 ജിബി റാം+ 64 ജിബി ഇന്‍റേണൽ സ്റ്റോറേജ്, 4 ജിബി റാം+ 128 ജിബി ഇന്‍റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്‍റില്‍ ലഭ്യമാക്കിയിട്ടുള്ള ഡിവൈസിന് യഥാക്രമം 11999 രൂപ,12999 രൂപയാണ് വില. ഒക്ടോബർ 16 മുതൽ വിൽപ്പനയ്‌ക്കെത്തുന്ന റിയൽമി 7ഐ റിയൽമി.കോം, ഫ്ലിപ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവയിലൂടെ ലഭ്യമാകും.
5000 എംഎഎച്ച് ബാറ്ററിയുള്ള ഈ ഉപകരണം 18W ഫാസ്റ്റ് ചാർജ്ജിംഗിനെ പിന്തുണയ്ക്കുന്നു. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് റിയൽമി 7ഐ-യിലെ സ്റ്റോറേജ് പരിധി ഉയര്‍ത്താവുന്നതാണ്. 90Hz റിഫ്രഷ് റെയ്റ്റോടുകൂടിയ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. 64 എംപി പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ ഉള്ള 8 എംപി സെൻസർ, 2 എംപി ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ, 2 എംപി മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സജ്ജീകരണവുമായാണ് റിയൽമി 7ഐ രൂപപ്പെടുത്തിയിരിക്കുന്നത്. ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ എൽ ആകൃതിയിലാണ് സെൻസറുകൾ ക്രമീകരിച്ചിരിക്കുന്നത്.
4ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നതാണ് ഇതിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സിലറോമീറ്റർ, ആംബിയന്‍റ് ലൈറ്റ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. റിയര്‍ പാനലില്‍ ഫിംഗർപ്രിന്‍റ് സെൻസറും നല്‍കിയിരിക്കുന്ന ഹാന്‍ഡ്സെറ്റിന് 188 ഗ്രാം ഭാരമാണ് ഉള്ളത്.
Leave a Reply