കാത്തിരിപ്പുകള്‍ക്കൊടുവില്‍ സാംസങ് ഗ്യാലക്സി എഫ് 41 ഇന്ത്യയിൽ വിപണിയില്‍ ലഭ്യമായിരിക്കുന്നു. ‘സാംസങ് ഗ്യാലക്സി എഫ്’ സീരീസിന്‍റെ ഭാഗമായി പ്രഖ്യാപിച്ച ഈ ഉപകരണം സവിശേഷതകളുടെയും ഹാർഡ്‌വെയറിന്‍റെയും കാര്യത്തിൽ ധാരാളം വാഗ്ദാനങ്ങളാണ് നല്‍കുന്നത്. മികച്ച ക്യാമറ ഫീച്ചറുകളും 6000 എംഎഎച്ച് ബാറ്ററിയും സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-യു ഡിസ്പ്ലേയും തുടങ്ങി മികച്ച സവിശേഷതകളോട് കൂടിയാണ് ഹാന്‍ഡ്സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്.
സാംസങ് ഗ്യാലക്സി എഫ് 41: വിലയും ലഭ്യതയും
ഗ്യാലക്‌സി എഫ് സീരീസിന്‍റെ ആദ്യ പതിപ്പായി അവതരിപ്പിച്ചിരിക്കുന്ന സാംസങ് ഗ്യാലക്സി എഫ് 41 രണ്ട് വേരിയന്‍റുകളിൽ ആണ് ലഭ്യമാക്കിയിരിക്കുന്നത്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ളവയ്ക്ക് 16999 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ളവയ്ക്ക് 17999 രൂപയാണ് വില. ഒക്ടോബർ 16 മുതൽ ഫ്ലിപ്കാർട്ട്, സാംസങ്ങിന്‍റെ വെബ്‌സൈറ്റ് വഴി വില്‍പ്പനയ്ക്കെത്തുന്ന ഫോണ്‍ ഫ്ലിപ്കാര്‍ട്ടിന്‍റെ ബിഗ് ബില്ല്യൺ ഡെയ്‌സ് വിൽപ്പനയിൽ 1000 രൂപ കിഴിവോടെ വാങ്ങാവുന്നതുമാണ്. ഫ്യൂഷൻ ഗ്രീൻ, ഫ്യൂഷൻ ബ്ലാക്ക്, ഫ്യൂഷൻ ബ്ലൂ നിറങ്ങളിൽ ആണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
സാംസങ് ഗ്യാലക്സി എഫ് 41 സവിശേഷതകൾ
നേർത്ത ബെസലുകളുള്ള സൂപ്പർ അമോലെഡ് 6.4 ഇഞ്ച് ഇൻഫിനിറ്റി-യു ഡിസ്‌പ്ലേയാണ് സാംസങ് ഗ്യാലക്സി എഫ് 41ല്‍ ഉള്ളത്. 6 ജിബി റാമുമായി ജോടിയാക്കിയ എക്‌സിനോസ് 9611 Soc, ആൻഡ്രോയിഡ് 10 ൽ പ്രവർത്തിക്കുന്നു. മൈക്രോ എസ്ഡി കാർഡിനുള്ള പിന്തുണയോടെ 128 ജിബി വരെ സ്റ്റോറേജുമുണ്ട്.
64mp മെയിന്‍ ക്യാമറ, 8mp സെക്കൻഡറി അൾട്രാവൈഡ് ക്യാമറ, 5mp പോർട്രെയിറ്റ് ക്യാമറ എന്നിവയോട് കൂടിയ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും. സെൽഫികൾക്കായി, ഫോണിൽ 32mp ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. ഫോണിന്‍റെ റിയര്‍ പാനലില്‍ ഫിംഗർപ്രിന്‍റ് സെൻസറുമുണ്ട്.
ഫോൺ ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5mm ഹെഡ്ഫോൺ ജാക്ക്, കൂടാതെ താഴെയായി ഫയറിംഗ് സ്പീക്കർ എന്നിവയും നൽകുന്നു. 15W ചാർജ്ജിംഗോടുകൂടിയ 6000 എംഎഎച്ച് ബാറ്ററി അതിവേഗ ചാർജ്ജിംഗിനെ പിന്തുണയ്ക്കുന്നു. മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ് എന്നിവയും ഉള്‍പ്പെടുന്നു.
Leave a Reply