ആനിമേഷൻ വിവിധ മേഖലകളിൽ പാർട്ട്‌-2

പരസ്യം

 വമ്പൻ കമ്പനികളിൽ പലതും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പരസ്യങ്ങൾ എടുക്കുന്നത് ആനിമേഷന്റെ പിൻബലത്തിലാണ്. കൂടാതെ വെബ്കളിൽ പരസ്യം അവതരിപ്പിക്കുന്നതിനും ആനിമേഷൻ ആണ് ഉപയോഗിക്കുന്നത്. ഗെയിം കമ്പനികൾ പ്രേക്ഷകരെ ആകർഷിക്കുന്നതിനും വെബ്സൈറ്റുകളിലേക്ക് ആകർഷിക്കുന്നതിനും ആനിമേഷൻ പ്രയോജനപ്പെടുത്തുന്നുണ്ട്. ഒരു ഉൽപ്പന്നം അല്ലെങ്കിൽ ബ്രാൻഡിനെ പ്രതിനിധീകരിക്കാൻ ക്യാരക്ടർ ആനിമേഷൻ ഉപയോഗിക്കുന്നത് വളരെ ചിലവുകുറഞ്ഞതും ഫലപ്രദവുമായ മാർഗ്ഗമായി തെളിയിക്കപ്പെട്ടു കഴിഞ്ഞു. പരമ്പരാഗത പരസ്യരീതി  അപേക്ഷിച്ച് പ്രേക്ഷകപ്രീതി നേടാനും മനസ്സിൽ മായാതെ നിലനിർത്താനും ആനിമേറ്റഡ് പരസ്യങൾ ആകും ഒന്നുകൂടി മികച്ചത്. ലൈവ് ആക്ഷൻ പരസ്യങ്ങളെകാൾ കുറഞ്ഞ സമയത്തിൽ ആനിമേഷൻ പരസ്യങ്ങൾ തയ്യാറാക്കാം. 

ഗെയിമിംഗ്

 വീഡിയോ ഗെയിം ഇന്റെ അവിഭാജ്യഘടകമാണ് ആനിമേഷൻ. വീഡിയോ ഗെയിമുകളുടെ പരിഷ്കരിച്ച കൊണ്ടിരിക്കുന്നതും പ്രചാരം നേടി കൊടുക്കുന്നതും ആനിമേഷന്റെ സ്വാധീനമാണ്. ഗെയിമുകളിലെ ത്രീഡി ക്യാരക്ടറുകളെയും സൃഷ്ടിക്കുന്നത് ആനിമേഷനിലൂടെ ആണ്. ആൻഗ്രി ബേർഡ്സ് പോലുള്ള ഇൻട്രാക്ടിവ് ഗെയിമുകൾ തന്നെ ആനിമേഷൻ ഗെയിമുകൾക്ക് മികച്ച ഉദാഹരണമാണ്. 

 സിമുലേഷൻ

 യഥാർത്ഥ ചുറ്റുപാടിൽ അപകടകരമായ പരിശീലനങ്ങൾ സാധ്യമാകാതെ വരുമ്പോൾ സിമുലേഷൻ ഉപയോഗിക്കുക. മിലിറ്ററി പരിശീലനരംഗത്തും പൈലറ്റ് ഫ്ലൈ ട്രെയിനിങ്ങിന് ചില ആക്ടിവിറ്റികളുടെ അനന്തര ഫലം അറിയുവാൻ സിമുലേഷൻ ഉപയോഗിക്കുന്നു. സാമ്പത്തിക നഷ്ടം വരാതെ പ്രശ്നങ്ങൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് കുറ്റമറ്റ രീതിയിൽ പ്രോജക്ടുകൾ അവതരിപ്പിക്കാൻ ഒരു പരിധിവരെ ഇത് സഹായിക്കും. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*