സെൽഫ് കാറുകൾ ഏറെ പ്രശസ്തമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ചൈനയിൽ ഇത മനസ്സുകൊണ്ട് നിയന്ത്രിക്കുവാൻ സാധിക്കുന്ന കാറുകൾ അവതരിപ്പിച്ചിരിക്കുന്നു. ചൈനയിലെ പ്രമുഖ കാർ നിർമ്മാതാക്കളായ ഗ്രേറ്റ് വാൾ മോട്ടേഴ്സ്(Great Wall Motors) ടിയാൻജിനിലെ നാൻകായ് റിസർച്ച് ടീമും പങ്ക് ചേർന്നാണ് ഈ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഒരു ഹെഡ്സെറ്റിലൂടെ ആണ് കാറിനെ നിയന്ത്രിക്കുന്നത്. ഉപയോക്താവിനെ ചിന്തകൾക്ക് അനുസരിച്ചുള്ള സന്ദേശങ്ങൾ കാറിന്റെ പ്രോസസ്സിംഗ് സിസ്റ്റത്തിലേക്ക് അയക്കപെടും. പൂർണമായും മനസ്സിന്റെ നിയന്ത്രണത്തിലാണ് കാറിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. സ്റ്റിയറിംഗ് വീൽ കടക്കേണ്ടത്തിന്റെ ആവശ്യം ഇല്ല. അത് പോലെ തന്നെ ആക്സിലേറ്റർ ചാവടിപിടിക്കേടതിന്റെയും. കാറിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനാൽ റോഡപകടങ്ങൾ സെൽഫ് ഡ്രൈവിംഗ് കാറുകളെ അപേക്ഷിച്ച് ഈ സംവിധാനത്തിൽ കുറവായിരിക്കും എന്നതാണ് ഇതിന്റെ മേന്മ.
Leave a Reply