കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും,സോഫ്റ്റ്‌വെയർ നിർമ്മാണ രംഗത്തും പ്രവർത്തിക്കുന്ന തായ്‌വാൻ മൾട്ടിനാഷണൽ കമ്പനിയായ ഏസര്‍ പുതിയ രണ്ട് ഗെയിമിംഗ് ലാപ്‌ടോപ്പുകൾ ഇന്ത്യയിൽ പുറത്തിറക്കി. പത്താം തലമുറ ഇന്‍റൽ കോർ പ്രോസസ്സറുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രിഡേറ്റർ ഹീലിയോസ് 300, പ്രിഡേറ്റർ ട്രൈറ്റൺ 300 ലാപ്ടോപ്പുകളാണ് ഏസര്‍ ഇന്ത്യയില്‍ ലഭ്യമാക്കിയിരിക്കുന്നത്.
ഇരു ലാപ്ടോപ്പുകളിലും കൂടുതല്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നത് പ്രിഡേറ്റർ ട്രൈറ്റൺ 300 ആണ്. പത്താം തലമുറ ഇന്‍റൽ കോർ എച്ച്-സീരീസ് പ്രോസസ്സറും (കോർ ഐ7 വരെ) 32 ജിബി റാമും 3 ടിബി വരെ എസ്എസ്ഡി സ്റ്റോറേജും ഇതിലുണ്ട്. ഈ ലാപ്‌ടോപ്പിലെ ഗ്രാഫിക്സ് കൈകാര്യം ചെയ്യുന്നത് മികച്ച പ്രകടനത്തിനായുള്ള മാക്‌സ്-ക്യു രൂപകൽപ്പനയുള്ള ഒരു ഡെഡിക്കേറ്റഡ് എൻവിഡിയ ജിഫോഴ്‌സ് ആർടിഎക്സ് 2070 എഞ്ചിനാണ്.
നാലാം തലമുറ എയറോബ്ലേഡ് 3ഡി മെറ്റൽ ഫാന്‍ ഉള്‍പ്പെടെ മൂന്ന് ഡിസിപേഷന്‍ പൈപ്പ് ഉള്‍പ്പെടുന്ന ഒരു കൂളിംഗ് സംവിധാനം ഈ ഉപകരണത്തിലുണ്ട്. യന്ത്രത്തെ അധികമായി ചൂടാക്കുന്ന ഗെയിമുകൾ കളിക്കുമ്പോൾ അതിന്‍റെ കൂൾബൂസ്റ്റ് സാങ്കേതികവിദ്യയ്ക്ക് മികച്ച താപനില നൽകാൻ കഴിയുമെന്ന് ഏസർ പറയുന്നു. ലാപ്ടോപ്പിന്‍റെ ഡിസൈനിംഗിലും ഏസർ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.കീപാഡിൽ RGB ലൈറ്റിംഗും ഗെയിമിംഗ് ലാപ്ടോപ്പുകളിൽ പരിചിതമായ ഡിസൈനിലുമാണ് ഡിവൈസ് രൂപപ്പെടുത്തിയിരിക്കുന്നത്.
ഏസര്‍ പ്രിഡേറ്റർ ഹീലിയോസ് 300
ഏസർ പ്രിഡേറ്റർ ഹീലിയോസ് 300 ൽ 240Hz റിഫ്രഷ് റെയ്റ്റിനൊപ്പം 15.6 ഇഞ്ച് 1080പി ഐപിഎസ് ഡിസ്‌പ്ലേയുണ്ട്. വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, യുഎസ്ബി 3.2 ജെൻ 1, ജെൻ 2 പോർട്ടുകൾ, ലാപ്ടോപ്പിൽ ഒരു യുഎസ്ബി-സി പോർട്ട് എന്നിവ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. പ്രിഡേറ്റർ ഹീലിയോസ് 300-ൽ നിങ്ങൾക്ക് ഒരു കില്ലർ ഡബിൾഷോട്ട് പ്രോ ഇഥർനെറ്റ് കൺട്രോളറും ഉണ്ട്. ഇവയെല്ലാം 59Whr ബാറ്ററിയുടെ പിന്തുണയോടെ എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ നീണ്ടുനിൽക്കും. ലാപ്‌ടോപ്പിൽ മികച്ച ഓഡിയോയ്‌ക്കായി DTS-X അൾട്രയുണ്ട്. 1.7 കിലോഗ്രാം ഭാരമുള്ള ലാപ്‌ടോപ്പിന്‍റെ കനം 19.9mm ആണ്.
ഏസര്‍ പ്രിഡേറ്റർ ട്രൈറ്റൺ 300
ഏസര്‍ പ്രിഡേറ്റർ ഹീലിയോസ് 300 ലേതിന് സമാനമായ സവിശേഷതകളാണ് ഇതില്‍ ഉള്ളത്. എന്നാല്‍ ചില വ്യത്യാസങ്ങളും കാണാം. 240Hz റിഫ്രഷ് റെയ്റ്റിനൊപ്പം 15.6 ഇഞ്ച് 1080പി ഡിസ്‌പ്ലേ, ആറ് കോർ പത്താം തലമുറ ഇന്‍റൽ കോർ എച്ച്-സീരീസ് പ്രോസസ്സർ, 32 ജിബി റാം, 2 ടിബി എസ്എസ്ഡി സ്റ്റോറേജ് എന്നീ സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ആയി വൈഫൈ 6, കില്ലർ ഇ26001 ഇഥർനെറ്റ് കൺട്രോളർ, ബ്ലൂടൂത്ത് 5.0, യുഎസ്ബി 3.2 ജെൻ 1, ജെൻ 2 പോർട്ടുകൾ, യുഎസ്ബി-സി പോർട്ട് എന്നിവയുണ്ട്. 59Whr ബാറ്ററിയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.
ഏസര്‍ പ്രിഡേറ്റർ ട്രൈറ്റൺ 300 ലാപ്ടോപ്പിന് 89999 രൂപയിലും ഏസർ പ്രിഡേറ്റർ ഹീലിയോസ് 300 ലാപ്ടോപ്പിന് 84999 രൂപയിലുമാണ് വിലകള്‍ ആരംഭിക്കുന്നത്. രണ്ട് പ്രിഡേറ്റർ മോഡലുകളും ഏസർ എക്സ്ക്ലൂസീവ് സ്റ്റോറുകൾ, ഫ്ലിപ്കാർട്ട്, ആമസോൺ, ക്രോമ, റിലയൻസ് സ്റ്റോറുകൾ, വിജയ് സെയിൽസ്, ഏസറിന്‍റെ ഓൺലൈൻ സ്റ്റോർ എന്നിവ വഴി ലഭ്യമാകും.
Leave a Reply