ആപ്പിള്‍ വണ്ണിന്‍റെ അതിവിപുലമായ പുതിയ സേവന ഓഫറുകള്‍ തുടക്കത്തില്‍തന്നെ ലഭ്യമാകുന്ന ആദ്യ രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും. ആപ്പിളിന്‍റെ സബ്സ്ക്രിപ്ഷന്‍ സേവനങ്ങളെല്ലാം ഉപയോക്താക്കള്‍ക്ക് ഒരു കുടകീഴില്‍ ലഭ്യമാക്കുന്നതാണ് ആപ്പിള്‍ വണ്‍ സേവനം. ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി +, ആപ്പിൾ ആർക്കേഡ്,ആപ്പിള്‍ ന്യൂസ്, ആപ്പിള്‍ ഫിറ്റ്നസ് എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാക്കുന്നു. വ്യക്തിഗത പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിമാസം 195 രൂപയില്‍ ആണ് ഈ സേവനം ലഭ്യമാക്കുന്നത്. ഇത് ആപ്പിൾ മ്യൂസിക്, ആപ്പിൾ ടിവി +, ആപ്പിൾ ആർക്കേഡ്, 50 ജിബി ഐക്ലൗഡ് സ്റ്റോറേജ് എന്നിവയിലേക്ക് പ്രവേശനം അനുവദിക്കുന്നു.
ഒരേ സേവനങ്ങളിലേക്ക് ആക്‌സസ്സ് അനുവദിക്കുന്ന 200 ജിബി ക്ലൗഡ് സ്റ്റോറേജുള്ള ഒരു ഫാമിലി പ്ലാനും ഇതോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്. ഇത് ആറ് കുടുംബാംഗങ്ങള്‍ക്ക് ഉപയോഗിക്കാം. ഈ പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിമാസം 365 രൂപയ്ക്ക് ലഭ്യമാക്കുന്നു.
വ്യക്തിഗത പ്ലാനുകള്‍, ഫാമിലി പ്ലാനുകള്‍ എന്നിവ കൂടാതെ മൂന്നാമത്തൊരു പ്രീമിയർ പ്ലാന്‍ കൂടിയുണ്ട്, അത് ഇപ്പോൾ ഇന്ത്യയിൽ ലഭ്യമാകില്ല. ഈ പ്ലാൻ ഓസ്‌ട്രേലിയ, കാനഡ, യുകെ, യുഎസ് എന്നിവിടങ്ങളിൽ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
വ്യക്തിഗത, ഫാമിലി പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായി, പ്രീമിയർ പ്ലാനില്‍ ആപ്പിൾ ന്യൂസ് +, ആപ്പിൾ ഫിറ്റ്നസ് + സേവനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു, ക്ലൗഡ് സ്റ്റോറേജ് സ്പെയ്സ് 2 ടിബി വരെ വർദ്ധിപ്പിക്കും. ആറ് കുടുംബാംഗങ്ങൾക്കിടയിൽ ഇത് പങ്കിടാവുന്നതാണ്. കൂടാതെ, ഉപയോക്താക്കൾക്ക് ഇതിനകം ഇല്ലാത്ത ഏതൊരു സേവനത്തിനും 30 ദിവസത്തെ സൗജന്യ ട്രയലും ആപ്പിൾ വൺ ഉൾപ്പെടുത്തുമെന്ന് കമ്പനി അറിയിച്ചു. ഇത് ഉപയോക്താക്കൾക്ക് എല്ലാ മാസവും ഒരൊറ്റ ഇൻവോയ്സ് നൽകും, അത് എപ്പോൾ വേണമെങ്കിലും റദ്ദാക്കാം.
Leave a Reply