പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി ഒരു ആൻഡ്രോയ്ഡ് ആപ്പ്

പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന നിരവധി ഉദ്യോഗാർഥികൾ ഇന്നു നമ്മുടെ നാട്ടിൽ  ഉണ്ട്. ഈ ലോക്ഡൗൺ കാലത്തെ  ഫലപ്രദമായി  വിനിയോഗിച്ചു കൊണ്ട് വരാനിരിക്കുന്ന പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഓരോ ഉദ്യോഗാർത്ഥികൾക്കും ഉപകാരപ്രദമാകുന്ന ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷനാണ് പ്രിപ്സ്കെയിൽ(prepscale).പി എസ് സി യുടെ സിലബസ് അടിസ്ഥാനമാക്കി ഓരോ വിഷയങ്ങൾക്കും വിശദമായ ക്ലാസുകൾ ആണ് ആപ്പില്‍ നൽകിയിട്ടുള്ളത്. ഒരോ ക്ലാസ്സുകൾക്ക് ശേഷവും നൽകുന്ന പ്രാക്ടീസ് ടെസ്റ്റുകൾ ആപ്പിന്റെ മുഖ്യ ആകർഷണമാണ്. പി എസ് സി പരീക്ഷകളിൽ വരാൻ സാധ്യതയുള്ള ചോദ്യങ്ങളും മുൻവർഷങ്ങളിലെ ചോദ്യങ്ങളും ഉൾപ്പെടുത്തിയാണ് പ്രാക്ടീസ് ടെസ്റ്റുകള്‍ തയ്യാറാക്കിയിട്ടുള്ളത്.

മത്സരപരീക്ഷ രംഗത്ത് വർഷങ്ങളുടെ പരിചയമുള്ള  24 അധ്യാപകരുടെ വീഡിയോ ക്ലാസുകൾ കൂടാതെ ഡിജിറ്റൽ സ്മാർട്ട് ബോർഡ് ഉപയോഗിച്ചുള്ള ക്ലാസ്സുകൾ ഈ ആപ്പില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ സ്മാർട്ട് ബോർഡ് ഉപയോഗിക്കുന്നത് ക്ലാസുകൾ ക്ലാരിറ്റി വർധിപ്പിക്കുന്നതോടൊപ്പം ചിത്രങ്ങളും ഗ്രാഫിക്സും ഉപയോഗിച്ച് പഠനം സുഖകരമാക്കുന്നതാണ്.ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകുന്ന ഈ സൗജന്യ വിദ്യാഭ്യാസ ആപ്പിന്റെ ഏറ്റവും പുതിയ വേർഷൻ 8.17.29535 ആണ്.  ഓൺലൈനിലൂടെയുള്ള പിഎസ്‌സി പരിശീലനം സുഖകരമാക്കുന്ന ഈ ആപ്പിലൂടെ ഇംഗ്ലീഷിലും മലയാളത്തിലും കണ്ടെന്റുകൾ ലഭ്യമാണ് .

About The Author

Be the first to comment

Leave a Reply

Your email address will not be published.


*