പ്രിൻസ് ഓഫ് പേർഷ്യ: സാൻഡ്സ് ഓഫ് ടൈം ഗെയിം നിര്‍മ്മാണം ഇന്ത്യയിൽ

prince of persia sands of time

ഫ്രഞ്ച് വീഡിയോ ഗെയിം കമ്പനിയായ യുബിസാഫ്റ്റ് അതിന്‍റെ വരാനിരിക്കുന്ന പ്രിൻസ് ഓഫ് പേർഷ്യ: സാൻഡ്സ് ഓഫ് ടൈം റീമേക്കിന്‍റെ വികസനത്തിനായി ഇന്ത്യൻ സ്റ്റുഡിയോകൾക്ക് കൈമാറും. മുംബൈ, പൂനെ സ്റ്റുഡിയോകൾ ഗെയിം വികസിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

ഇതാദ്യമായാണ് ഒരു ട്രിപ്പിള്‍ എ(AAA )ഗെയിമിംഗ് ടൈറ്റില്‍ ഇന്ത്യയിൽ പൂർണ്ണമായും വികസിപ്പിക്കുന്നത്. AAA ഗെയിമുകൾ വളരെ ഉയർന്ന മാർക്കറ്റിംഗ്, വികസന ബജറ്റുകളുള്ളവയാണ്, അവ സാധാരണയായി ഏറ്റവും ആധുനിക ഗ്രാഫിക്സും സാങ്കേതികവിദ്യയും ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ളതാകുന്നു.

ഗെയിമിംഗ് രംഗത്ത് ഏറെ പ്രചാരം നേടിയ ഒരു ഫ്രാഞ്ചൈസിയാണ് പേർഷ്യയിലെ രാജകുമാരൻ. 2003 ൽ യുബിസാഫ്റ്റ് ആദ്യമായി പ്രസിദ്ധീകരിച്ച സാൻഡ്സ് ഓഫ് ടൈം അതിന്‍റെ ലെവൽ ഡിസൈൻ, ഗ്രാഫിക്സ് തുടങ്ങിയവയ്ക്കെല്ലാം നിരൂപക പ്രശംസ നേടിയിരുന്നു. പുതിയ പസിലുകൾ, പുതിയ മോഷൻ ക്യാപ്‌ചർ ആനിമേഷൻ എന്നിവയുള്‍പ്പെടെ ഒട്ടേറേ സവിശേഷതകളുമായിട്ടായിരിക്കും ഈ പുതിയ റീമേക്ക് ഗെയിമിനെ പുനരവതരണം ചെയ്യുകയെന്ന് കമ്പനി പറയുന്നു.

അടിസ്ഥാനപരമായി, ഗെയിമിന്‍റെ സ്റ്റോറി ലൈൻ അതേപടി നിലനിൽക്കുമെങ്കിലും, മൊത്തത്തിലുള്ള ഗെയിംപ്ലേ ഏതാണ്ട് പൂർണ്ണമായും മാറും. കോംപാക്റ്റ് സിസ്റ്റത്തിനൊപ്പം ഗെയിമിനായുള്ള ക്യാമറ നിയന്ത്രണങ്ങളും പുനർ‌രൂപകല്‍പ്പന നടത്തിയിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

സാൻ‌ഡ്‌സ് ഓഫ് ടൈമിന്‍റെ പുതിയ പതിപ്പ് അൻ‌വിൻ ഗെയിം എഞ്ചിനിൽ പ്രവർത്തിക്കും. ജനപ്രിയ അസ്സാസിൻസ് ക്രീഡ് ഫ്രാഞ്ചൈസിക്കായി യുബിസാഫ്റ്റ് ഉപയോക്താക്കള്‍ ഉപയോഗിച്ചിരുന്ന അതെ എഞ്ചിന്‍ തന്നെയാണിത്. ജനപ്രിയ റോയൽ ബാറ്റില്‍ ഗെയിമായ പബ്ജി മൊബൈലിനെ ഇന്ത്യൻ സർക്കാർ നിരോധിച്ചതോടെ, ഇന്ത്യയില്‍ ഗെയിം വികസന വ്യവസായത്തിൽ വീണ്ടും ഉണര്‍വ് ഉണ്ടായിരിക്കുകയാണ്. ഇന്ത്യയിൽ ഗെയിമുകൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഡിജിറ്റൽ ഗെയിമിംഗിൽ രാജ്യം മുൻ‌തൂക്കം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്തിടെ ആഹ്വാനം നടത്തിയിരുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*