പ്രമുഖ ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ സൗണ്ട് വണ്ണിന്റെ പുതിയ ഓവർ ദി ഇയർ വി11 വയർലെസ് ബ്ലൂടൂത്ത് ഹെഡ്ഫോൺ ഔദ്യോഗികമായി പുറത്തിറങ്ങിയിരിക്കുന്നു. കമ്പനിയുടെ വി10 ഹെഡ്ഫോണിന്റെ പിൻഗാമിയായി പുറത്തിറക്കിയിരിക്കുന്ന ഈ ഉപകരണത്തിന് 20 മണിക്കൂർ ആണ് ബാറ്ററി ദൈർഘ്യം ലഭ്യമാകുന്നത്. രണ്ട് മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണ്ണമായും ചാര്‍ജ്ജ് ആകുന്നതുമാണ്.
അൾട്രാ സോഫ്റ്റ് കുഷ്യനുകളിലാണ് ഹെഡ്ഫോണിലെ ഹെഡ്ബാന്‍ഡും ഇയർകപ്പുകളും നിർമ്മിച്ചിരിക്കുന്നത്. മികച്ച പാസീവ് നോയിസ് ക്യാൻസലേഷൻ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നതിനാല്‍ പാട്ട് കേൾക്കുമ്പോഴും കോൾ ചെയ്യുമ്പോഴും പുറത്തുനിന്നുള്ള അനാവശ്യ ശബ്ദങ്ങളെ ഒഴിവാക്കുന്നതാണ്. ഫോൺ ചെയ്യുന്നതിന് മൈക്രോഫോൺ സംവിധാനം ഹെഡ്ഫോണിൽ പ്രത്യേകം നൽകിയിട്ടുണ്ട്.
ഹെഡ്ഫോണുകൾ വാട്ടർ റെസിസ്റ്റന്റും സ്വെറ്റ് പ്രൂഫും ആയതിനാല്‍ ജോഗിംഗിനിടയിലും ജിം സെക്ഷനുകളിലും ഇത് ഉപയോഗിക്കാം. ബാഗിൽ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയുംവിധം ഭാരം കുറച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 999 രൂപയ്ക്ക് ആമസോണ്‍ ഇന്ത്യ, ഫ്ലിപ്പ്കാര്‍ട്ട്, സൗണ്ട് വണ്‍ എന്നീ വെബ്സൈറ്റുകളില്‍ നിന്ന് ലഭ്യമാകുന്ന വി11 ഹെഡ്ഫോണിന് ഒരു വർഷത്തെ വാറണ്ടിയും കമ്പനി ഉറപ്പു നൽകുന്നു.
Leave a Reply