മൈക്രോസോഫ്റ്റ് എഡ്ജ്, ഇന്‍റർനെറ്റ് എക്സ്പ്ലോറർ 11 എന്നിവയിലെ അഡോബ് ഫ്ലാഷ് പ്ലെയറിനുള്ള പിന്തുണ 2020 അവസാനത്തോടെ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നു. പിന്തുണ അവസാനിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ ഉപയോക്താക്കൾക്ക് പിന്നീട് സുരക്ഷാ അപ്‌ഡേറ്റുകളോ റിമൈന്‍ഡറുകളോ ലഭിക്കില്ല. അഡോബ് ഫ്ലാഷ് പ്ലെയർ ഡിഫോള്‍ട്ടായി അപ്രാപ്തമാക്കുകയും 2020 ജൂണിൽ പുറത്തിറങ്ങിയ കെബി 4561600 നേക്കാൾ പഴയ പതിപ്പുകൾ ബ്ലോക്ക് ചെയ്യപ്പെടുകയും ചെയ്യുന്നതാണ്. ആപ്പിള്‍, ഗൂഗിള്‍, ഫെയ്സ്ബുക്ക്, മോസില്ല തുടങ്ങിയ ടെക് ഭീമൻമാർക്കൊപ്പം 2017 ൽ ഫ്ലാഷ് പ്ലെയറിനുള്ള പിന്തുണ അവസാനിപ്പിക്കാനുള്ള പദ്ധതി മൈക്രോസോഫ്റ്റ് ആദ്യം പ്രഖ്യാപിച്ചിരുന്നതാണ്, അതേ പദ്ധതി ഇപ്പോള്‍ കൂടുതല്‍ ബലപ്പെടുത്തിയിരിക്കുകയാണ്.
സാങ്കേതികവിദ്യയുടെ ഉപയോഗം കുറയുകയും HTML5, WebGL, WebAsbel പോലുള്ള മികച്ചതും കൂടുതൽ സുരക്ഷിതവുമായ ഓപ്ഷനുകളുടെ ലഭ്യത കാരണം 2020 ഡിസംബറിന് ശേഷം അബോബ് ഫ്ലാഷ് പ്ലെയറിനുള്ള പിന്തുണ അവസാനിപ്പിക്കുമെന്നാണ് മൈക്രോസോഫ്റ്റ് ബ്ലോഗ് പോസ്റ്റിലൂടെ പ്രഖ്യാപിച്ചത്. മൈക്രോസോഫ്റ്റ് എഡ്ജ് വി 88 ന്‍റെ അവതരണം നടക്കുന്നതോടുകൂടി ഫ്ലാഷ് നീക്കം ചെയ്യപ്പെടാനാണ് സാധ്യത.
മൈക്രോസോഫ്റ്റ് അപ്ഡേറ്റ് കാറ്റലോഗ്, വിൻഡോസ് അപ്ഡേറ്റ്, വിന്‍ഡോസ് സേര്‍വര്‍ അപ്ഡേറ്റ് സര്‍വീസസ് എന്നിവ വഴി “അഡോബ് ഫ്ലാഷ് പ്ലെയർ നീക്കം ചെയ്യുന്നതിനുള്ള അപ്‌ഡേറ്റ്” എന്ന പേരില്‍ ഒരു അപ്‌ഡേറ്റ് ലഭ്യമാക്കും, ഇത് വിൻഡോസ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ നിന്ന് അഡോബ് ഫ്ലാഷ് പ്ലെയറിനെ എന്നേക്കുമായി നീക്കംചെയ്യുന്നതായിരിക്കും.
Leave a Reply