ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം സാംസങ് ഗ്യാലക്സി നോട്ട് 20, ഗ്യാലക്സി നോട്ട് 20 അൾട്രാ 5G എന്നിവ ഇന്ത്യൻ വിപണിയിൽ വെർച്വൽ ഗ്യാലക്സി പവർഫെസ്റ്റിൽ അവതരിപ്പിച്ചു. ജൂലൈയിൽ നടന്ന ഗ്യാലക്സി അൺപാക്ക്ഡ് 2020 പരിപാടിയിലാണ് ഗ്യാലക്സി നോട്ട് 20 സീരീസ് സാംസങ് പുറത്തിറക്കിയത്. ഇന്ത്യയിൽ മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കായി ഗ്യാലക്സി നോട്ട് 20, ഗ്യാലക്സി നോട്ട് 20 അൾട്രാ 5G എന്നിവയുടെ വിതരണവും സാംസങ് പ്രഖ്യാപിച്ചു.
ഗ്യാലക്സി നോട്ട് 20: ജോലിയ്ക്കും ഗെയ്മിംഗിനുമായി
ജോലിക്കും ഗെയ്മിംഗിനുമുള്ള ആത്യന്തിക സ്മാർട്ട്ഫോണുകളായിട്ട് സാംസങ് ഗ്യാലക്സി നോട്ട് 20, ഗ്യാലക്സി നോട്ട് 20 അൾട്രാ എന്നിവ അവതരിപ്പിച്ചിരിക്കുന്നത്. ഗ്യാലക്സി നോട്ട് 20 സീരീസ് ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്ന് വളരെയധികം താൽപ്പര്യം നേടിയിട്ടുണ്ടെന്നും രാജ്യത്ത് 5 ലക്ഷം അധികം പ്രീബുക്കിംഗ് നേടാനായി എന്നും കമ്പനി വെളിപ്പെടുത്തുന്നു.
ഗ്യാലക്സി നോട്ട് 20 – പ്രീ-ബുക്കിംഗ്
ഇന്ത്യയിൽ ഗ്യാലക്സി നോട്ട് 20 സീരീസിനായുള്ള പ്രീ-ബുക്കിംഗ് ഓഗസ്റ്റ് 27 വരെ തുടരുമെന്നും സാംസങ് അറിയിച്ചു. ഉപയോക്താക്കൾക്ക് ഗ്യാലക്സി നോട്ട് 20 സീരീസ് Samsung.com ലൂടെയോ പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴിയേ മുൻകൂട്ടി ബുക്ക് ചെയ്യാനും സാധിക്കും.
ഗ്യാലക്സി നോട്ട് 20 പ്രീ-ബുക്കിംഗ് ഉപഭോക്താക്കൾക്ക് 7000 രൂപ വിലവരെയുള്ള ആനുകൂല്യങ്ങൾ നേടാൻ അവസരമുണ്ട്. പ്രീ-ബുക്കിംഗ് ചെയ്യുന്ന ഗ്യാലക്സി നോട്ട് 20 അൾട്രാ 5G ക്ക് 10000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും.
ഗ്യാലക്സി നോട്ട് 20 വാങ്ങുമ്പോൾ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ, ഉപയോക്താക്കൾക്ക് 6000 രൂപവരെയും ഗ്യാലക്സി നോട്ട് 20 അൾട്രാ 5G വാങ്ങുമ്പോൾ 9000 രൂപവരെയും ക്യാഷ്ബാക്ക് ലഭിക്കും. നിലവിലുള്ള ഗ്യാലക്സി ഉപയോക്താക്കൾക്ക് നിലവിലെ ഗ്യാലക്സി സ്മാർട്ട്ഫോണിന് പകരമായി 5000 രൂപ അധിക കിഴിവ് ലഭിക്കുന്നതിന് അപ്ഗ്രേഡ് ഓഫറും ലഭ്യമാക്കിയിട്ടുണ്ട്.
ഗ്യാലക്സി നോട്ട് 20: വില
ഗ്യാലക്സി നോട്ട് 20 മിസ്റ്റിക് ബ്ലൂ, മിസ്റ്റിക് ബ്രോൺസ്, മിസ്റ്റിക് ഗ്രീൻ നിറങ്ങളിൽ 64999 രൂപ വിലയ്ക്ക് ലഭ്യമാണ്. ഗ്യാലക്സി നോട്ട് 20 അൾട്രാ 5G സ്മാർട്ട്ഫോൺ 85999 രൂപയ്ക്ക് മിസ്റ്റിക് ബ്രോൺസ്, മിസ്റ്റിക് ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്.
Leave a Reply