15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

redmi note 9

ഓൺലൈൻ ക്ലാസ്സും വർക്ക് അറ്റ് ഹോമും തുടർന്ന്പോകുന്ന സാഹചര്യത്തിൽ സ്മാർട്ട്ഫോണുകൾക്ക് ഡിമാൻ‌ഡ് ഏറെയാണ്. ഉയർന്ന സവിശേഷതകൾ ഉള്ള ഒരു‌ സ്മാർട്ട്ഫോൺ വാങ്ങാൻ ഇന്ന് ധാരാളം രൂപ വേണമെന്നില്ല. സാംസങ്, റിയൽമി, ഷവോമി എന്നീ വലിയ ബ്രാൻഡുകൾപോലും ഇന്ന് മികച്ച സവിശേഷതകളോടുകൂടിയ സ്മാർട്ട്ഫോണുകൾ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കുന്നുണ്ട്. 

അത്തരത്തിൽ മികച്ച സവിശേഷതകളോടുകൂടി ലഭ്യമാകുന്നതും 15000രൂപയിൽ താഴെ വിലനിലവാരവുമുള്ള ഏതാനും ചില  സ്മാർട്ട്ഫോണുകളെ പരിചയപ്പെടാം. 

റെഡ്മി നോട്ട്9

ഷവോമിയിൽ നിന്നുള്ള റെഡ്മി നോട്ട്9 സീരിസിലെ എൻട്രിലെവൽ സ്മാർട്ട്ഫോണാണ് റെഡ്മി നോട്ട്9. റെഡ്മി നോട്ട്9 പ്രോ, റെഡ്മി നോട്ട്9 പ്രോ മാക്സ് എന്നിവയുടെ അതേ രൂപകൽപ്പനയാണ് ഇതിലും നൽകിയിരിക്കുന്നത്. ഹാൻഡ്സെറ്റിന്റെ മുകളിൽ ഇടത് മൂലയിൽ പഞ്ച്ഹോൾ ഫ്രണ്ട്ക്യാമറയുള്ള 6.53ഇഞ്ച് ഡിസ്പ്ലേയാണ് റെഡ്മി നോട്ട്9 ൽ ഉള്ളത്. സ്ക്രാച്ചുകളിൽ നിന്ന് ഡിസ്പ്ലേ പാനലിന് സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണം നൽകിയിരിക്കുന്നു. 

22.5Wചാർജ്ജർ പിന്തുണയ്ക്കുന്ന 5020mAh ബാറ്ററിയുള്ള റെഡ്മി നോട്ട്9 ന് മുകളിൽ ഒരു IR എമിറ്റർ ഉണ്ട്. അത് ഉപകരണങ്ങൾ നിയന്ത്രിക്കാൻ ഉപയോഗിക്കാം.  48mp പ്രൈമറി ക്യാമറ, 8mp അൾട്രാ വൈഡ് ആംഗിൾ ക്യാമറ, 2mp മാക്രോ ക്യാമറ,   2mp ഡെപ്ത് സെൻസർ എന്നിവ അടങ്ങിയ ക്വാഡ് ക്യാമറ റിയർ ക്യാമറയായി സജ്ജീകരിച്ചിരിക്കുന്നത്. 

റെഡ്മി നോട്ട്9 ന് രണ്ട് കോർടെക്സ് എ75 കോറുകളും 6കോർടെക്സ് എ 55 കോറുകളും ഉള്ള ഒക്ടാകോർ പ്രോസസ്സറുകളുള്ള മീഡിയടെക് ഹീലിയോ ജി 85Soc ആണിതിൽ ഉള്ളത്. 64GB സ്റ്റോറേജ്+ 4GB റാം, 128GB സ്റ്റോറേജ്+ 4GB റാം,  128GB സ്റ്റോറേജ്+ 6GB റാം എന്നീ മൂന്ന് വേരിയന്റിലുള്ള ഹാൻഡ്സെറ്റിന് യഥാക്രമം 11999, 13499, 14999 രൂപയാണ് വില. 

റിയൽമി6i

റിയൽമി6 സ്മാർട്ട്ഫോണിന്റെ ഒരു സമാനപതിപ്പായി തന്നെ റിയൽമി6i യെ കണക്കാക്കാം. 

എന്നിരുന്നാലും ഈ സ്മാർട്ട്‌ഫോൺ റിയൽ‌മി6 ൽ നിന്നുള്ള പ്രധാന ഹാർഡ്‌വെയർ നിലനിർത്തുന്നു, മീഡിയടെക് ഹീലിയോ ജി 90 ടി Soc, 90Hz റിഫ്രഷ് റെയ്റ്റ് എന്നി സവിശേഷതകളോട്കൂടിയ  റിയൽ‌മി 6i ൽ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ഡിസ്പ്ലേയ്ക്ക് മുകളിൽ ഹോൾ-പഞ്ച് ഫ്രണ്ട് ക്യാമറയും ഹാൻഡ്സെറ്റിന്റെ സൈഡിൽ ഫിംഗർപ്രിന്റ് സ്കാനറും നൽകിയിരിക്കുന്നു. 

രണ്ട് കളർ ഓപ്ഷനുകളിൽ ഉള്ള റിയൽ‌മി 6i പ്ലാസ്റ്റിക് ബോഡിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദൈനംദിന ജോലികളും ഗെയിമിംഗും നന്നായി കൈകാര്യം ചെയ്യാൻ ഇതിലെ മീഡിയടെക് ഹീലിയോ ജി 90 ടിക്ക് കഴിവുണ്ട്. 4GB, 6GB റാം എന്നീ രണ്ട് വേരിയന്റുകളിലുള്ള റിയൽമി 6i ൽ 64GB സ്റ്റോറേജാണ് ഉള്ളത്. സ്മാർട്ട്‌ഫോൺ 4300 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്, 30W ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഫോണിനൊപ്പം 20W ചാർജ്ജറാണ് നൽകിയിരിക്കുന്നത്.

48mp പ്രൈമറി ക്യാമറ, 8mp അൾട്രാ വൈഡ് ആംഗിൾ ക്യാമറ, പോർട്രെയിറ്റ് ക്യാമറ, 2mp ഡെപ്ത് സെൻസർ എന്നിവ അടങ്ങിയ ക്വാഡ് ക്യാമറ സജ്ജീകരണമാണ് റിയൽമിയിൽ സജ്ജീകരിച്ചിരിക്കുന്നത്.

പോക്കോ എം 2 പ്രോ

പോക്കോയുടെ മികച്ച ബഡ്ജറ്റ് ശ്രേണിയിലുള്ള ഹാൻഡ്സെറ്റാണിത്. 6.67 ഇഞ്ച് ഡിസ്‌പ്ലേയിലുള്ള പോക്കോ എക്സ് 2 പ്രോയിൽ സ്റ്റാൻഡേർഡ് 60Hz റിഫ്രഷ്റെയ്റ്റാണ് ഉള്ളത്. ഹാൻഡ്സെറ്റിന്റെ  മുന്നിലും പിന്നിലും കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും, പി 2 ഐ കോട്ടിംഗും ഉണ്ട്, ഇത് ഒരു പരിധിവരെ സ്പ്ലാഷ് പ്രതിരോധശേഷിയുള്ളതാക്കുന്നു.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി Soc ആണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 64GB സ്റ്റോറേജ്+ 4GB റാം, 64GB സ്റ്റോറേജ്+ 6GB റാം, 128GB സ്റ്റോറേജ്+ 6GB റാം എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലുള്ള  പോക്കോ എം 2 പ്രോയ്ക്ക് യഥാക്രമം 13999, 14999, 16999 രൂപയാണ് വില.

വളരെ മികച്ച ബാറ്ററി ലൈഫ് ഉള്ള 5000mAh ബാറ്ററിയുള്ള  പോക്കോ എം 2 പ്രോയോടൊപ്പം ഒരു മണിക്കൂറിൽ 95 ശതമാനം വരെ ചാർജ്ജിംഗ് സാധ്യമാക്കുന്ന 33W ചാർജ്ജറും കമ്പനി നൽകുന്നു. പോക്കോ എം 2 പ്രോയ്ക്ക് 48mp പ്രൈമറി ഷൂട്ടർ ഉള്ള ക്വാഡ് ക്യാമറ സജ്ജീകരണമുണ്ട്. ഫോൺ പകൽ വെളിച്ചത്തിൽ മികച്ച ഫോട്ടോകൾ പകർത്തുന്നു.

സാംസങ് ഗ്യാലക്സി എം 21

സാംസങ് ഗ്യാലക്സി എം 21,ഗ്യാലക്സി എം 30 സ്മാർട്ട്ഫോണുമായി സാമ്യമുള്ളതാണ്. സാംസങ് ഗ്യാലക്സി എം 21ലെ ഉയർന്ന മിഴിവുള്ള സെൽഫി ക്യാമറ ഒഴികെ, രണ്ട് ഫോണുകളും ഫലത്തിൽ സമാനമാണ്. എന്നിരുന്നാലും ഗ്യാലക്സി എം 30 നെ അപേക്ഷിച്ച് സാംസങ്ങിന് ഗ്യാലക്സി എം 21 ന് വില കുറവാണ്.

അമോലെഡ് ഡിസ്പ്ലേ, കുറഞ്ഞ ഭാരം, മികച്ച ബാറ്ററി ലൈഫ്, മാന്യമായ ആപ്ലിക്കേഷൻ പ്രകടനം എന്നിവ ഇതിലെ സവിശേഷതകളായി ഉൾപ്പെടുന്നു. സാംസങ്ങിന്റെ വൺ യുഐ 2.0 ഇന്റർഫേസ് പ്രവർത്തിപ്പിക്കുന്ന ഹാൻഡ്സെറ്റിൽ എക്‌സിനോസ് 9611 SoC ആണ് ഉള്ളത്.

4GB റാം+  128GB സ്റ്റോറേജ് വേരിയന്റിന് 13999 രൂപയും, 15 GB റാം+ 128 GB സ്റ്റോറേജുമുള്ള  ഹൈ എൻഡ് വേരിയന്റിന് 15999 രൂപയുമാണ് വില. 

റിയൽ‌മി നാർ‌സോ 10

റിയൽ‌മി അടുത്തിടെ പുറത്തിറക്കിയ നാർസോ 10 സ്മാർട്ട്ഫോൺ 15000 രൂപ വിലനിലവാരത്തിലുള്ള മികച്ച ഹാൻഡ്സെറ്റാണ്.    ഗെയിമുകൾ നന്നായി കൈകാര്യം ചെയ്യുന്ന മീഡിയടെക് ഹീലിയോ ജി 80 നാർസോ 10 ന് ഉണ്ട്. മികച്ച ക്യാമറ സവിശേഷതകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

4GB റാമും 128GB സ്റ്റോറേജും ഉള്ള ഒറ്റ വേരിയന്റിലുള്ള നാർസോ 10 സ്മാർട്ട്ഫോണിന് 11999 രൂപയാണ് വില.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*