വീഡിയോകോൾ മികവുറ്റതാക്കാൻ സൂമിലെ പുതിയ സവിശേഷതകൾ

zoom

ലോകത്തിലെ ഏറ്റവും ജനപ്രിയ വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനുകളിൽ ഒന്നാണ് സൂം. കോവിഡ് -19 പാൻഡെമിക് മൂലമുണ്ടായ ലോക്ക്ഡൗൺ സമയത്ത് ഓഫീസ് ജോലിക്കാർ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ നിർബന്ധിതരായതിനാൽ സൂമിന് പ്രചാരമേറി. കഴിഞ്ഞ കുറച്ച് മാസങ്ങളായി, വീഡിയോ കോൺഫറൻസിംഗ് കൂടുതൽ ഉപയോക്തൃ-സൗഹൃദപരമാക്കുന്നതിനും അതോടൊപ്പം മറ്റ് വീഡിയോ കോളിംഗ് ആപ്പുകളെക്കാൾ മികവുറ്റത് ആക്കുന്നതിനുമായി നിരവധി അപ്‌ഡേറ്റുകൾ ഇതിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അത്തരം ചില പുതിയ ഫീച്ചറുകളെ നമുക്ക് പരിചയപ്പെടാം. 

കൂടുതൽ നിയന്ത്രണം

പങ്കെടുക്കുന്നവരുടെ പാനലിന് പുറത്ത് ദൃശ്യമാകുന്ന ഒരു പോപ്പ്-അപ്പ് വഴി നിങ്ങൾക്ക് വെയിറ്റിംഗ് റൂമിലെ ആളുകളെ കാണാൻ സാധിക്കുന്നതാണ്. ആരെങ്കിലും മീറ്റിംഗിൽ ചേരാൻ കാത്തിരിക്കുമ്പോൾ അത് ഹോസ്റ്റിന് അപ്പോൾതന്നെ അറിയാൻ ഈ ഫീച്ചർ സഹായിക്കും. നിങ്ങൾ സ്‌ക്രീൻ പങ്കിടുമ്പോഴും വിൻഡോ ചെറുതാക്കുമ്പോഴും എല്ലാം ഈ സവിശേഷത പ്രവർത്തിക്കുന്നതാണ്. 

മീറ്റിംഗ് URL, വ്യക്തിഗത മീറ്റിംഗ് ഐഡി അല്ലെങ്കിൽ ഒരു കലണ്ടർ ഇവന്റ് പങ്കിടുന്നതിലൂടെ നിങ്ങൾക്ക് ഏതെങ്കിലും സൂം മീറ്റിംഗിലേക്ക് ഒരു സൂം ഫോൺ കോൾ കൈമാറാൻ സാധിക്കും.

പ്രസന്റേഷൻ മോഡ്

ഉപയോക്താക്കൾക്ക് പവർപോയിന്റ് അല്ലെങ്കിൽ കീനോട്ട് അവതരണങ്ങൾ ഒരു വെർച്വൽ പശ്ചാത്തലമായി പ്ലേ ചെയ്യാൻ സാധിക്കും. ഇത് ഒരു പിക്ചർ-ഇൻ-പിക്ചർ മോഡ് ആയിരിക്കും. സ്ലൈഡിന്റെ ഏത് ഭാഗത്തേക്കും നിങ്ങളുടെ വീഡിയോ നീക്കാൻ സാധിക്കുന്നതാണ്. ഇത് ഒരു പ്രധാന സവിശേഷതയാണ്, കാരണം ഉപയോക്താക്കൾക്ക് പ്രസന്റേഷനുകൾ മെയിലിലേക്ക് അയയ്ക്കുന്നതിനുപകരം ഒരു സൂം കോളിനിടെ തന്നെ അത് ചെയ്യാൻ സാധിക്കുന്നതാണ്.

ഫിൽട്ടറുകളുടെ ശ്രേണി

ഒരു ഐപാച്ച്, ബണ്ണി, മീശ തുടങ്ങിയ ഫിൽട്ടറുകൾ സൂം അവതരിപ്പിച്ചിരിക്കുന്നു. നിങ്ങൾക്ക് വിവിധ വീഡിയോ ഫിൽട്ടറുകളും ആക്സസ്സ് ചെയ്യാൻ പറ്റും. സുഹൃത്തുക്കളുമായും കുടുംബവുമായും സംസാരിക്കുമ്പോൾ ഈ ഫിൽട്ടറുകൾ കൂടുതൽ ഉപയോഗപ്രദമാകും.

വീഡിയോയിലെ പ്രതികരണങ്ങൾ

ഒരു സൂം സംഭാഷണത്തിനിടെ ആഘോഷിക്കുക, ചിരിക്കുക, അല്ലെങ്കിൽ ഹൃദയം പോലുള്ള തത്സമയ പ്രതികരണങ്ങൾ ഉപയോക്താക്കൾക്ക് ഇമോജികളായി അയയ്‌ക്കാൻ കഴിയും. പ്രതികരണ ബട്ടണിൽ ക്ലിക്കുചെയ്തുകൊണ്ട് നിങ്ങൾക്ക് ഇത് ചെയ്യാവുന്നതാണ്.

കൂടുതൽ തെളിച്ചം

നല്ല വെളിച്ചമുള്ള സ്ഥലത്ത് ഇരുന്നിട്ടും വീഡിയോ മോശമാകുന്ന ഒരു പ്രശ്നം നമ്മൾ ഇടയ്ക്ക് നേരിട്ടിട്ടുണ്ട്. വീഡിയോയെ തെളിച്ചമുള്ളതാക്കാൻ ഈ പുതിയ സവിശേഷത സഹായിക്കുന്നതാണ്. അതിനായി വീഡിയോ ക്രമീകരണങ്ങളിൽ, ‘Adjust for low light’ ക്ലിക്കുചെയ്യുക, തുടർന്ന് നിങ്ങൾക്ക് അനുയോജ്യമായ തെളിച്ചം വർദ്ധിപ്പിക്കുക. കൂടാതെ, നിരവധി സ്മാർട്ട്‌ഫോൺ ക്യാമറകളിൽ ലഭ്യമായ ‘സ്‌കിൻ സ്മൂത്തിംഗ്’ സവിശേഷതയും ഇതിൽ ഉപയോഗിക്കാം.

നോയിസ് ക്യാൻസലേഷൻ

ഈ സവിശേഷത ഫാനിന്റെയും മറ്റും അനാവശ്യ ശബ്ദങ്ങളെ ഇല്ലാതാക്കും. ‘Suppress background noise’ ഓപ്‌ഷൻ പ്രവർത്തനക്ഷമമാക്കി കഴിയുമ്പോൾ ലോ, മീഡിയം, ഹൈ എന്നീ മൂന്ന് ഓപ്‌ഷനുകൾ ലഭ്യമാകും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*