ആമസോൺ പേ പുതിയ സ്മാർട്ട് സ്റ്റോർ സവിശേഷത ഇന്ത്യയിൽ അവതരിപ്പിച്ചു. ആമസോൺ ആപ്പ് ഉപയോഗിച്ച് സ്റ്റോറിന്‍റെ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഉപയോക്താക്കൾക്ക് സ്റ്റോറിനുള്ളിൽ ലഭ്യമായ ഉൽപ്പന്നങ്ങൾ ഏതെല്ലാമെന്ന് അറിയുവാന്‍ സാധിക്കുന്നതാണ്. ‘സ്മാർട്ട് സ്റ്റോർ’ സവിശേഷത പ്രാദേശിക ഷോപ്പുകളെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ വിൽപ്പന സൃഷ്ടിക്കുന്നതിനും പ്രാപ്തരാക്കുമെന്നുമാണ് കമ്പനി അഭിപ്രായപ്പെടുന്നത്.
ദശലക്ഷക്കണക്കിന് പ്രാദേശിക ഷോപ്പുകളിൽ ആമസോൺ പേ ഇതിനോടകം ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്തതിനുശേഷം, ഉപയോക്താക്കൾക്ക് ആമസോൺ പേ ഉപയോഗിച്ച് വാങ്ങാൻ കഴിയും. ഇതില്‍ യുപിഐ, ബാലൻസ് അല്ലെങ്കിൽ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിനുള്ള ഒരു തിരഞ്ഞെടുക്കല്‍ നൽകുന്നുണ്ട്.
ഉപയോക്താക്കൾക്ക് ഒരു ഇടപാട് ഇഎംഐ ആക്കി മാറ്റാൻ സാധിക്കും. ഒപ്പം സമയാസമയങ്ങളിൽ അവരുടെ ബാങ്കുകളിൽ നിന്നോ ആമസോൺ പേയിലൂടെയോ ആവേശകരമായ നേട്ടങ്ങള്‍ കൈവരിക്കാവുന്നതാണ്.
സ്മാർട്ട് സ്റ്റോറിലൂടെ ഒരു പ്രാദേശിക ഷോപ്പിന് ഡിജിറ്റൽ സ്റ്റോർഫ്രണ്ട് ആരംഭിക്കുവാന്‍ സാധിക്കുകയും അതുവഴി ഉപഭോക്താക്കള്‍ക്ക് ഉൽപ്പന്നങ്ങൾ കണ്ടെത്താനും റിവ്യൂകള്‍ വായിക്കാനും എവിടെ നിന്നും ഓഫറുകൾ വിലയിരുത്താനും ആ ഓഫറുകളില്‍ സാധനങ്ങള്‍ പ്രാപ്തമാക്കുവാനും ആമസോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് സാധിക്കുന്നതാണ്. പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പ്രാദേശിക ഷോപ്പുകൾക്ക് ആമസോൺ പേ റിവാർഡ് കൂപ്പണുകൾ വാഗ്ദാനം ചെയ്യാനും ഇത് സഹായിക്കും.
Leave a Reply