മാക് ലാപ്ടോപ്പുകൾക്കും കംപ്യൂട്ടറുകൾക്കുമായി സ്വന്തമായി പ്രോസസ്സറുകൾ നിർമ്മിക്കുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചിരിക്കുന്നു. ആപ്പിളിന്റെ ഐഫോണുകളിലും ഐപാഡുകളിലും പ്രവർത്തിക്കുന്നതിന് സമാനമായ നൂതന RISC മെഷീനുകൾ (ARM) 64-ബിറ്റ് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയായിരിക്കും ചിപ്പുകൾ തയ്യാറാക്കപ്പെടുന്നത്.
കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന “ക്വിക്ക് ആക്സസ്സ് പ്രോഗ്രാം”, ഡെവലപ്പർമാർക്ക് ഡോക്യുമെന്റേഷൻ, സാമ്പിൾ കോഡ്, “ലോകമെമ്പാടുമുള്ള ലാബുകളിലേക്ക് പ്രവേശനം എന്നിവ നൽകുന്നു. അതിലൂടെ അവർക്ക് അത്തരം സിസ്റ്റങ്ങൾക്കായുള്ള ആപ്ലിക്കേഷനുകളിൽ പ്രവർത്തിക്കാൻ കഴിയും. ഒരു ആപ്പിൾ A12Z ബയോണിക് ചിപ്പ്സെറ്റ്, 16GB റാം, 512GB എസ്എസ്ഡി, മാക് ഓഎസ് ബിഗ് സുറിനുള്ള ബീറ്റ പതിപ്പ് എന്നിവ ഉൾപ്പെടുന്ന ഒരു ഡെവലപ്പർ ട്രാൻസിഷൻ കിറ്റും ഉണ്ട്. ഐപാഡ് പ്രോ ടാബ്ലെറ്റിൽ പ്രവർത്തിക്കുന്ന അതേ ചിപ്പ്സെറ്റാണിത്.
പുതിയ ചിപ്പുകളിൽ പ്രവര്‍ത്തിക്കുന്ന ആദ്യ ഉപകരണങ്ങൾ ഈ വര്‍ഷം അവസാനത്തോടുകൂടി വിപണിയില്‍ അവതരിപ്പിക്കപ്പെടുന്നതാണ്. വരും മാസങ്ങളിൽ ഇന്റൽ അധിഷ്ഠിത മാക്കുകൾ വിപണിയിലെത്തിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. നിലവിലുള്ള ഇന്റല്‍ പ്രോസസ്സറുകളുള്ള മാക് കംപ്യൂട്ടറുകള്‍ക്ക് വരും വര്‍ഷങ്ങളിലും വേണ്ട പിന്തുണ നല്‍കുമെന്ന് കമ്പനി അറിയിച്ചു.
പുതിയ എആർഎം അധിഷ്ഠിത പ്രോസസ്സറുകൾ മാക് കംപ്യൂട്ടറുകള്‍ക്ക് വേഗതയേറിയ പ്രകടനവും മികച്ച ബാറ്ററി ലൈഫും അനുവദിക്കുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.
Leave a Reply