റൂട്രോണിക്സിന്‍റെ ആഗോള സാങ്കേതിക ഹബ്ബിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

online class

റഗുലർ ക്ലാസ്സ് റൂം പഠന വ്യവസ്ഥയിൽ നിന്നും ഓൺലൈൻ ഇൻട്രാക്ടീവ് പരിശീലന മേഖലയിലേയ്ക്ക് ആധുനിക സമൂഹം മാറികൊണ്ടിരിക്കുന്ന ഈ വേളയില്‍ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ടു കൊണ്ട് അൻപതോളം കോഴ്സുകളുടെ ഓൺലൈൻ ഇൻട്രാക്ടീവ് പ്ലാറ്റ്ഫോം തയ്യാറാക്കിയുള്ള റൂട്രോണിക്സിന്‍റെ ആഗോള സാങ്കേതിക ഹബ്ബിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട പരിശീലനം നൽകുന്നതിലൂടെ കേരളത്തിൽ ശ്രദ്ധേയ സാന്നിധ്യമായ റൂട്രോണിക്സ് അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥികൾ മുതൽ ബിരുദാനന്തര ബിരുദം കഴിഞ്ഞ് തൊഴിൽ അന്വേഷിക്കുന്നവർക്ക് വരെ അനുയോജ്യമായ നിരവധി കോഴ്സുകളാണ് ആരംഭിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്താകമാനം നൂറോളം ഉന്നത സാങ്കേതികവിദ്യ പരിശീലനകേന്ദ്രങ്ങളും വിദഗ്ദ്ധ പരിശീലനം നേടിയ അഞ്ഞൂറിലേറെ പരിശീലകരുടെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്.

സർക്കാർ മേഖലയിൽ നിരവധി സ്ഥാപനങ്ങൾ കംപ്യൂട്ടർ കോഴ്സുകൾ നടത്തുന്നുണ്ടെങ്കിലും ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഓൺലൈൻ പരിശീലന രംഗത്ത് സ്വയം പര്യാപ്തത നേടുന്നത്. സ്വന്തമായി ഇന്‍റർനെറ്റ് വെബ് ടി വി ചാനലും റേഡിയോ ചാനലും ഉൾപ്പെടെ ആധുനിക സാങ്കേതികവിദ്യയുടെ പരിപൂർണ്ണ ഉപയോഗത്തിലൂടെ മാതൃഭാഷയിൽ കംപ്യൂട്ടർ കോഴ്സുകളിൽ ഓൺലൈൻ പരിശീലനം നൽകാനാണ് കേരളാ സ്‌റ്റേറ്റ് റൂട്രോണിക്സ് http://www.rutronixonline.com/ എന്ന വെബ് സൈറ്റിലൂടെ ലക്ഷ്യമിടുന്നത്.

പരിശീലനവും ടെസ്റ്റ് പേപ്പറുകളും അസൈൻമെന്‍റ് സമർപ്പണവും പ്രോജക്ട് വർക്കുകളും പരീക്ഷയും സർട്ടിഫിക്കറ്റുമടക്കം എല്ലാകാര്യങ്ങളും ഓൺലൈനിൽ ലഭ്യമാക്കുന്ന രീതിയിലാണ് സൈറ്റ് രൂപപ്പെടുത്തിയിരിക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*