കോവിഡ് -19 പാൻഡെമിക് കാരണം, വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാണ്. എന്നാല്‍ മാസ്ക് ധരിച്ചിരിക്കുന്നത് കാരണം മുഖം തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്ന പരിഭവവും ഇതോടൊപ്പം ഉയര്‍ന്നിരിക്കുന്നു. ആ പരിഭവം മറന്നേക്കൂ… കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സ്വദേശിയായ ബിനേഷ് ജി പോൾ എന്ന ഡിജിറ്റൽ ഫോട്ടോഗ്രാഫർ മാസ്കില്‍ പുതുപരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നു. മാസ്‌ക് ധരിക്കുമ്പോള്‍ മറഞ്ഞ് പോകുന്ന ഭാഗം തുണി മാസ്‌കില്‍ സൂപ്പര്‍ ഇംപോസ് ചെയ്ത് വ്യത്യസ്തമായ ഒരു മാസ്ക് നിര്‍മ്മിച്ചിരിക്കുകയാണ് ഇദ്ദേഹം. ഈ മാസ്ക് ധരിച്ചതിനുശേഷവും നിങ്ങൾക്ക് എളുപ്പത്തിൽ വ്യക്തികളെ തിരിച്ചറിയാൻ സാധിക്കുന്നതാണ്.
ഏകദേശം 15 മുതൽ 20 മിനിറ്റിനുള്ളില്‍ നിര്‍മ്മിക്കാവുന്ന ഈ മാസ്കിന് 60 രൂപയാണ് വില. കുട്ടികള്‍ക്കായി ടോം ആന്‍ഡ് ജെറി, ഡോറ, ഛോട്ടാ ഭീം, ടെഡി ബിയര്‍ എന്നിവയും മാസ്കില്‍ പ്രിന്‍റ് ചെയ്തുനല്‍കുന്നതാണ്. എടിഎം, ചെക്കിംഗ് പോയിന്‍റുകള്‍, വിമാനത്താവളം, പരീക്ഷ ഹാളുകള്‍ എന്നിവയില്‍ മുഖം തിരിച്ചറിയാന്‍ മാസ്ക് ഒരു തടസ്സമാകുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള കസ്റ്റമൈസബിള്‍ ഫെയ്സ് മാസ്കുകള്‍ ഉപകാരപ്രദമാകുന്നതാണ് എന്നും വിലയിരുത്തപ്പെടുന്നു.
Leave a Reply