മോട്ടറോളയുടെ എഡ്ജ് + സ്മാർട്ട്ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നു. 90Hz റിഫ്രഷ് റെയ്റ്റ്, എച്ച്ഡിആർ 10 പിന്തുണ എന്നിവയോടുകൂടിയ 6.7 ഇഞ്ച് ഫുൾ എച്ച്ഡി “എൻഡ്ലെസ് എഡ്ജ്” ഡിസ്പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. സെൽഫി ക്യാമറയ്ക്കായി പഞ്ച്ഹോൾ നൽകിയിട്ടുള്ള കേർവ്ഡ് ഡിസ്പ്ലേയാണിത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 865 SoC യും അഡ്രിനോ 650 ജിപിയുമാണ് ഈ ഉപകരണത്തിന്റെ കരുത്ത്. 12 ജിബി എൽപിഡിഡിആർ 5 റാം, 256 ജിബി യുഎഫ്എസ് 3.0 ഇന്റേണൽ സ്റ്റോറേജ് വേരിയന്റിലുള്ള ഫോണിൽ 5G,4G LTE സൗകര്യം ഉള്ളതാണ്.
ക്വാഡ് റിയർ ക്യാമറ സജ്ജീകരണവും സ്മാർട്ട്ഫോണിന് ലഭിക്കുന്നു. അതിൽ 108 എംപി പ്രൈമറി സെൻസറും f / 1.8 ലെൻസും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (ഒഐഎസ്) ഉൾപ്പെടുന്നു. ക്യാമറ സജ്ജീകരണത്തിൽ 16 എംപി അൾട്രാ-വൈഡ് ആംഗിൾ ഷൂട്ടർ ഉണ്ട്. അത് 117 ഡിഗ്രി ഫീൽഡ് വ്യൂ (എഫ്ഒവി) നൽകുന്നു.
അതോടൊപ്പം കമ്പനി 8 എംപി ടെലിഫോട്ടോ ഷൂട്ടറും f / 2.4 അപ്പേർച്ചറും ഒഐഎസ് പിന്തുണയും ഡെപ്ത് സെൻസിംഗിനായി ടൈം-ഓഫ്-ഫ്ലൈറ്റ് (ടോഫ്) സെൻസറും വാഗ്ദാനം ചെയ്യുന്നു. 25 എംപി സെൽഫി ക്യാമറയുമാണിതിലുള്ളത്.
ആൻഡ്രോയിഡ് 10 ഓഎസ്ല് അവതരിപ്പിച്ചിട്ടുള്ള സ്മാര്ട്ട്ഫോണില് കുറഞ്ഞത് 2 പ്രധാന ആൻഡ്രോയിഡ് ഒ.എസ് അപ്ഡേറ്റുകൾ നൽകുമെന്നും കമ്പനി അവകാശപ്പെട്ടുന്നു.
മോട്ടറോള എഡ്ജ് + സ്റ്റീരിയോ സ്പീക്കറുകളും ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും 5000 എംഎഎച്ച് ബാറ്ററിയും 18W ഫാസ്റ്റ് ചാർജ്ജിംഗും 15W വയർലെസ് ചാർജ്ജിംഗും പിന്തുണയ്ക്കുന്നു.
74999 രൂപ വിലയുള്ള ഈ ഹാന്ഡ്സെറ്റ് ഫ്ലിപ്കാർട്ട് വഴിയും വിൽക്കപ്പെടും. പ്രീ-ബുക്കിംഗിനായി ഉപകരണം ഇതിനകം ലഭ്യമായിട്ടുണ്ട്. മെയ് 26 മുതൽ ഉപകരണം വിൽപ്പന ആരംഭിക്കും.
Leave a Reply