ലോകത്തിലെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമായ ഫെയ്സ്ബുക്കില്‍, ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനും വ്യാപാരികളെ അനുവദിച്ചുകൊണ്ട് ഫെയ്സ്ബുക്ക് ഷോപ്പ് സേവനം ആരംഭിക്കുന്നു.
ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷനായ ഇൻസ്റ്റഗ്രാം, മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് എന്നിവയിൽ പരിമിതമായ ഷോപ്പിംഗ് ഓപ്ഷനുകൾ കഴിഞ്ഞ വർഷം ഫെയ്സ്ബുക്ക് ആരംഭിച്ചതിനെ തുടർന്നാണ് ഇ-കൊമേഴ്‌സ് ഓഫറുകൾ വർദ്ധിപ്പിക്കാനുള്ള പുതിയ നീക്കം. ഉപയോക്താക്കളുടെ എണ്ണത്തിലുള്ള വളർച്ച മന്ദഗതിയിലാണെങ്കിലും ഈ പ്ലാറ്റ്‌ഫോമിനെ കൂടുതൽ ബിസിനസ്സ് സൗഹൃദമാക്കുന്നതിനാണ് കമ്പനി നേതാക്കള്‍ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഈ പുതിയ സംവിധാനത്തിലൂടെ ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം വഴി ബിസിനസ്സുകള്‍ ആക്‌സസ്സ് ചെയ്യാവുന്ന ഒരൊറ്റ ഓൺലൈൻ സ്റ്റോർ സ്ഥാപിക്കാൻ സാധിക്കും. ഉപഭോക്താക്കളെ അവരുടെ ഓണ്‍ലൈന്‍ ഷോപ്പുകളിലേക്ക് നയിക്കുന്നതിന് ബിസിനസ്സുകള്‍ക്ക് ഫെയ്സ്ബുക്ക് പരസ്യങ്ങള്‍ നല്‍കാനുള്ള ഓപ്ഷന്‍ ഉണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കിന് പുറത്തുള്ള വെബ്സൈറ്റുകളില്‍ ഈ വില്‍പ്പന പൂര്‍ത്തിയാക്കാനാകും. ഇതിലൂടെ ഏതൊരു വില്‍പ്പനക്കാരനും, അവരുടെ വലുപ്പമോ ബജറ്റോ പരിഗണിക്കാതെ, അവരുടെ ബിസിനസ്സ് ഓണ്‍ലൈനില്‍ കൊണ്ടുവരാനും അവര്‍ക്ക് എവിടെയും എപ്പോള്‍ വേണമെങ്കിലും ഉപഭോക്താക്കളുമായി ബന്ധപ്പെടാനും കഴിയുന്നതായിരിക്കും. ഓണ്‍ലൈന്‍ പരസ്യങ്ങളില്‍ നിന്ന് പണം സമ്പാദിക്കുന്ന സംവിധാനവും ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോമില്‍ നിലനില്‍ക്കുന്നു. ഭാവിയില്‍ ഫെയ്സ്ബുക്കിന്‍റെ കീഴിലുള്ള വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലേക്കുകൂടി ഈ സേവനം വിപുലമാക്കുന്നതായിരിക്കും.
Leave a Reply