ഇന്നിപ്പോൾ ദശലക്ഷക്കണക്കിന് വെബ് പേജുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. പക്ഷേ, അവയൊന്നും 20 വർഷം മുൻപ് രൂപപ്പെട്ടിട്ടുപോലുമില്ലാത്തവയാണ്.
1991 ഓഗസ്റ്റ് 6 നാണ് ആദ്യത്തെ വെബ്പേജ് ലഭ്യമായി തുടങ്ങിയത്. ടിം ബെർണേഴ്സ്-ലീ നിർമ്മിച്ച ഈ വെബ്പേജിൽ വേൾഡ് വൈഡ് വെബ് പ്രോജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. CERN ലെ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസേർച്ചിലെ ഒരു നെക്സ്റ്റ് കംപ്യൂട്ടറിൽ ഇത് പ്രവർത്തിച്ചു.
വെബ്പേജുകൾ എങ്ങനെ സൃഷ്ടിക്കാമെന്ന് ഇത് വിശദീകരിച്ചത് കൂടാതെ ഹൈപ്പർടെക്സ്റ്റിനെക്കുറിച്ചുമുള്ള വിവരങ്ങളും ഇതിൽ വിശദീകരിച്ചിരുന്നു.ആദ്യത്തെ വെബ്പേജ് വിലാസം http://info.cern.ch/hypertext/WWW/TheProject.html ആയിരുന്നു.
Leave a Reply