പുസ്തക വായനയെ ഒപ്പം കൂട്ടാന്‍ ആമസോൺ ഓഡിബിള്‍

പലപ്പോഴായി നമ്മള്‍ വാങ്ങി സൂക്ഷിച്ച ബുക്കുകള്‍ ജീവിത തിരക്കുകള്‍ക്കിടയില്‍ വായിക്കുവാന്‍ സാധിക്കാതെ നിധിശേഖരത്തില്‍ കാത്തുസൂക്ഷിക്കേണ്ട ഒരു അവസ്ഥ ഇനി നമുക്ക് മറക്കാം. ആമസോണ്‍ ഓഡിബിളിലൂടെ പുസ്തക വായനയെ ഇനി ഒപ്പം കൂട്ടാം.

ജോലിസ്ഥലത്തേക്കോ കോളേജിലേക്കോ മണിക്കൂറുകളോളം യാത്രചെയ്യുമ്പോള്‍ യാത്രാ സമയത്തുടനീളം സോഷ്യൽ മീഡിയ ഫീഡുകളിലൂടെ സ്ക്രോൾ ചെയ്യുന്നത് മടുപ്പുളവാക്കാം.എന്നാല്‍  ഒരു പുസ്തകം വായിക്കാം എന്നുവച്ചാല്‍ ചിലപ്പോള്‍ മയങ്ങിപോയെന്നും വരാം. അതുപോലെ, അറിവ് വിപുലീകരിക്കാനോ പുസ്തകങ്ങളിൽ നിന്ന് പ്രചോദനം നേടാനോ ആഗ്രഹിക്കുമ്പോള്‍ ഇരിക്കാനും വായിക്കാനുമുള്ള സമയം കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ഓഡിയോബുക്കുകൾ ഇതിനെല്ലാം പരിഹാരമാക്കാവുന്നതാണ്.

അങ്ങനെയെങ്കില്‍, ആമസോൺ ഓഡിബിൾ ഒന്ന് പരീക്ഷിച്ചു നോക്കാം…… ആമസോൺ രൂപകല്‍പന ചെയ്തിട്ടുള്ള ആമസോൺ ഓഡിബിൾ സേവനം ഉപയോക്താക്കൾക്ക് ഓഡിയോബുക്കുകൾ ഡൗൺലോഡ് ചെയ്യാനും എപ്പോൾ വേണമെങ്കിലും കേൾക്കാനും അനുവദിക്കുന്നതാണ്. ഉപയോക്താവിന്‍റെ ആവശ്യാനുസരണം തെരഞ്ഞെടുക്കുന്നതിനായി 200000-ലധികം ഓഡിയോബുക്കുകളുടെ ശേഖരമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.

മാത്രവുമല്ല, ആമസോൺ നിലവിൽ അവരുടെ ഓഡിബിള്‍ മെമ്പേഴ്സിനായി സൗജന്യ ട്രയൽ വാഗ്ദാനം ചെയ്യുന്നു.  ഇത് എപ്പോൾ വേണമെങ്കിലും റദ്ദാക്കാൻ സ്വാതന്ത്ര്യമുണ്ട്.

ആമസോൺ ഓഡിബിള്‍ മെമ്പര്‍ഷിപ്പിന്‍റെ മേന്മകള്‍

1. ധാരാളം പുസ്തകങ്ങൾ ഉള്‍പ്പെടുത്തിയ  ബൃഹത്തായ ശേഖരം

ഇന്ത്യൻ ക്ലാസിക്കുകൾ മുതൽ ഇന്‍റർനാഷണൽ ബെസ്റ്റ് സെല്ലെഴ്സിന്‍റെതുള്‍പ്പെടെ 200000 ഓഡിയോബുക്കുകൾ ഓഡിബിളിൽ ലഭ്യമാണ്. രചയിതാവിന്‍റെ വിവരണത്തോടൊപ്പം ധാരാളം പുസ്തകങ്ങളുണ്ട്, സ്റ്റീഫൻ കിംഗിന്‍റെ ഓൺ റൈറ്റിംഗ് അത്തരമൊരു ഉദാഹരണമാണ്. ഒരു പുസ്തകത്തിന്‍റെ രചയിതാവ് അവൻ അല്ലെങ്കിൽ അവൾ ഉദ്ദേശിക്കുന്ന രീതിയിൽ വായിക്കുന്നത് തുടരുവാന്‍ സാധിക്കും.

2. നിങ്ങളുടെ കൂടെ സഞ്ചരിക്കുന്ന പുസ്തകങ്ങള്‍

ആന്‍ഡ്രോയിഡ്,ഐഓഎസ് ഉപകരണങ്ങളെ പിന്തുണയ്ക്കുന്ന ഓഡിയബിള്‍ ആപ്ലിക്കേഷൻ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ഡെസ്‌ക്‌ടോപ്പുകൾ എന്നിവയിൽ ലഭ്യമാണ്. ഉപയോക്താവിന്‍റെ സൗകര്യത്തിനനുസരിച്ച് ഓരോ ഓഡിയോബുക്കിന്‍റെയും വേഗത കുറയ്‌ക്കാനോ വേഗത വർദ്ധിപ്പിക്കാനോ കഴിയും എന്നതാണ് ആപ്ലിക്കേഷന്‍റെ ഒരു പ്രധാന സവിശേഷത. ഓഡിയോബുക്കുകൾ കേൾക്കുമ്പോൾ ഒരു കഥയിൽ മുഴുകാൻ ആഗ്രഹിക്കുന്ന വായനക്കാർക്ക്  ഇത് ഏറെ പ്രീയങ്കരമായ സവിശേഷതയാണ്. ഇനിയിപ്പോള്‍ ക്ലൈമാക്സ് അറിയുവാന്‍ ഉത്സാഹമുള്ള വായനക്കാരനാണെങ്കിൽ, ഇവിടെ ഓഡിയോബുക്കുകൾ സാധാരണയേക്കാൾ മൂന്നിരട്ടി വേഗത്തിൽ കേൾക്കാവുന്നതുമാണ്.

3. ആദ്യ ഓഡിയോബുക്ക് സൗജന്യമാണ്

ഈ പുതിയ മാർ‌ഗ്ഗത്തിലൂടെയുള്ള പുസ്‌തക‌ വായനാ അനുഭവത്തെക്കുറിച്ച് നിങ്ങൾക്ക് ധാരണയില്ലായെന്നുണ്ടെങ്കില്‍, 30 ദിവസത്തെ സൗജന്യ ട്രയലിനായി സബ്‌സ്‌ക്രൈബ് ചെയ്യാനും ഒരു സൗജന്യ ഓഡിയോ-ബുക്ക് നേടാനും അവസരമുണ്ട്. നിങ്ങൾക്ക് ഓഡിയോബുക്ക് സേവനം ഇഷ്‌ടമായില്ല എങ്കിൽ, 30 ദിവസത്തിന് ശേഷം അംഗത്വം റദ്ദാക്കാനും സൗജന്യ ഓഡിയോബുക്ക് സൂക്ഷിച്ചുവയ്ക്കുവാനും സാധിക്കും. സാധാരണ ഉപയോക്താക്കൾക്ക് 30 ദിവസത്തെ സൗജന്യ ട്രയലും പ്രൈം അംഗങ്ങൾക്ക് 90 ദിവസത്തെ സൗജന്യ ട്രയലുമാണ് ലഭ്യമാക്കിയിട്ടുള്ളത്.

4. തെറ്റായ തിരഞ്ഞെടുക്കലുകള്‍ക്ക് റീഫണ്ട്

ഓഡിയോബുക്കുകൾ മടക്കിനൽകുന്നതിന് ഫ്ലെക്സിബിള്‍ ആയ പോളിസിയാണ് ഓഡിബിളിനുള്ളത്. അവലോകനങ്ങളെ അടിസ്ഥാനമാക്കി വാങ്ങിയ ഒരു പുസ്തകം നിങ്ങള്‍ക്ക്  പ്രയോജനകരമായി തോന്നുന്നില്ലെങ്കില്‍, ഓഡിബിൾ പണം തിരികെ നൽകും. ഗ്യാരന്‍റിയുടെ കാര്യത്തില്‍ ഓഡിബിള്‍  മികച്ച ശ്രദ്ധപുലര്‍ത്തുന്നു, 365 ദിവസങ്ങളിൽ നിങ്ങൾ വാങ്ങിയ ഏത് പുസ്തകവും നിങ്ങൾക്ക് ഇഷ്‌ടപ്പെട്ടില്ലെങ്കിൽ അവർ അത് മടക്കിനൽകും.

5. തുച്ഛമായ വില

പ്രതിമാസം Rs. 199 / – ക്രെഡിറ്റായോ വ്യക്തിഗതമായി പണം നല്‍കിയോ ഓഡിബിള്‍ വാങ്ങാം. ഓഡിബിളിൽ ഏതെങ്കിലും ഓഡിയോബുക്ക് വാങ്ങാൻ നിങ്ങൾക്ക് ഈ ക്രെഡിറ്റ് ഉപയോഗിക്കാം. എക്സ്ക്ലൂസീവ് അംഗങ്ങൾക്ക് ഏതെങ്കിലും അധിക ഓഡിയോബുക്കിൽ 30% കിഴിവ് ലഭിക്കും. പ്രതിമാസ ഫീസ് നൽകി ഓഡിബിള്‍ മെമ്പര്‍ഷിപ്പ് എടുക്കുക വഴി എവിടെയിരുന്നും ഓഡിയോ ശ്രവിക്കുകയും വായന ഇഷ്ടപ്പെടുകയും ചെയ്യാം.

ആമസോൺ ഓഡിബിള്‍ സൈൻ അപ്പ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക. അതോടൊപ്പം, ആദ്യത്തെ 90 ദിവസത്തെ സൗജന്യ ട്രയൽ ആസ്വദിക്കാം.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*