പ്രതിമാസം 1.5 ബില്ല്യൺ സജീവ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയമായ സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് വാട്‌സ്ആപ്പ്. സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും തൽക്ഷണം അയയ്ക്കുവാന്‍ അനുവദിക്കുന്നതുള്‍പ്പെടെ ധാരാളം മികച്ച സവിശേഷതകള്‍ വാട്സ്ആപ്പിനുണ്ട്. എന്നിരുന്നാലും സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനുള്ള ഫീച്ചര്‍ ലഭ്യമല്ലായെന്നത് വാട്സ്ആപ്പിനുള്ള പോരായ്മയായി ഇപ്പോഴും ചൂണ്ടികാണിക്കപ്പെടുന്നു.
ഗൂഗിള്‍ പ്ലേ സ്റ്റോറിൽ സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനുള്ള ധാരാളം ആപ്ലിക്കേഷനുകൾ ലഭ്യമാണ്. അതിലൊന്നായ SKEDit ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വാട്സ്ആപ്പ് സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാനുള്ള മാര്‍ഗ്ഗം നമുക്ക് പരിശോധിക്കാം.
ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്ന് SKEDit ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക.
അതിനുശേഷം, ഈ ആപ്പില്‍ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയത്, അതില്‍ സൈന്‍ഇന്‍ ചെയ്തശേഷം ലിസ്റ്റിൽ നിന്ന് വാട്സ്ആപ്പ് തിരഞ്ഞെടുത്ത് വാട്സ്ആപ്പിൽ വീണ്ടും ടാപ്പ് ചെയ്യുക.
തുടര്‍ന്ന് ഫോൺ സേവനം ആക്‌സസ് ചെയ്യുന്നതിന് ആപ്ലിക്കേഷന് അനുമതികൾ നൽകേണ്ടതുണ്ട്. അതിനുശേഷം ആപ്ലിക്കേഷനിലേക്ക് തിരികെയെത്തുക.
സ്വീകർത്താവിന്‍റെ പേര് ചേർക്കുക, തുടർന്ന് സന്ദേശവും ടൈപ്പ് ചെയ്യുക. പിന്നീട് ഷെഡ്യൂൾ തീയതിയും സമയവും നൽകുക.
അവസാനമായി ‘Ask me before sending’ എന്ന ടോഗിൾ ഓണ്‍ ആക്കുക. ഇങ്ങനെ ചെയ്താല്‍ ഷെഡ്യൂൾ ചെയ്ത സന്ദേശം അയയ്‌ക്കുന്നതിന് മുന്‍പ് ആപ്ലിക്കേഷൻ ഉപയോക്താവിനെ അറിയിക്കുന്നതായിരിക്കും. ഈ ടോഗിൾ ഓണ്‍ ആക്കിയില്ലെങ്കില്‍ ഓട്ടോമാറ്റിക്കായി ഷെഡ്യൂള്‍ ചെയ്ത സമയത്ത് സന്ദേശം അയയ്‌ക്കപ്പെടുന്നതാണ്.
Leave a Reply