ഇന്നത്തെ ആശയവിനിമയത്തിന്റെ ഏറ്റവും എളുപ്പമുള്ള ഒരു രൂപമാണ് ഇമെയിൽ അയയ്ക്കുന്നത്. എന്നാൽ ഒരു ഇമെയിൽ അയയ്ക്കുമ്പോൾ, സാധാരണയായി അത് വിജയകരമായി കൈമാറുകയും സ്വീകർത്താവ് വായിക്കുകയും ചെയ്തിട്ടുണ്ടോ എന്ന് അറിയുവാന്‍ മാര്‍ഗ്ഗമില്ല. ഈ പ്രശ്നത്തിന് പരിഹാരമായി ഉപയോഗപ്പെടുത്താവുന്ന ഒരു സൗജന്യ ഇമെയിൽ ട്രാക്കിംഗ് സേവനമാണ് GetNotify ( https://www.getnotify.com/). അത് നിങ്ങൾ അയച്ച ഇമെയിൽ സ്വീകര്‍ത്താവ് വായിക്കുമ്പോൾ നിങ്ങളെ അറിയിക്കും. അതിനായി സ്വീകർത്താവ് ഇമെയിൽ തുറന്ന് വായിച്ചാലുടൻ നിങ്ങൾക്ക് ഇമെയിൽ റീഡ് നോട്ടിഫിക്കേഷന്‍ ഈ വെബ്സൈറ്റ് അയയ്ക്കും.
ഈ ഓൺലൈൻ ഇമെയിൽ ട്രാക്കർ സിസ്റ്റം ഹോട്ട് മെയിൽ, ജിമെയിൽ, യാഹൂ, എഒഎൽ തുടങ്ങിയ ഇമെയിൽ കമ്പനികളുമായും ഔട്ട്ലുക്ക്, യൂഡോറ ഉൾപ്പെടെയുള്ള എല്ലാ ക്ലയന്റ് സൈഡ് ഇമെയിൽ പ്രോഗ്രാമുകളുമായും പ്രവർത്തിക്കുന്നതാണ്. ഇതിന്റെ പ്രവര്‍ത്തനത്തിനായി ഏതെങ്കിലും സോഫ്റ്റ് വെയറോ പ്ലഗ്-ഇന്നോ ഡൗൺലോഡ് ചെയ്യേണ്ടതില്ല. ഇപ്പോൾ അയക്കുന്ന അതേ രീതിയിൽ നിങ്ങളുടെ ഇമെയിലുകൾ അയയ്ക്കുക. ഒപ്പം, ഔട്ട്ഗോയിംഗ് ഇമെയിലിൽ സ്വീകർത്താവിന്റെ ഇമെയിൽ വിലാസത്തിന്റെ അവസാനം .getnotify.com ചേർക്കുകയും ചെയ്താല്‍ മതി.
പ്രധാനപ്പെട്ട ചില ഇമെയിലുകൾ അയക്കുമ്പോള്‍ അത് സ്വീകര്‍ത്താവിന് ലഭിച്ചോ റീഡ് ചെയ്തോ എന്നെല്ലാം അറിയുവാൻ ഈ മാര്‍ഗ്ഗം ഉപയോഗപ്രദമാണ്.
Leave a Reply