ഗൂഗിളിന്റെ നിർമ്മിത ബുദ്ധി ചാറ്റ്‌ബോട്ടായ ബാര്‍ഡില്‍ ഇനി ഫോട്ടോകളും ചിത്രങ്ങളും നിർമ്മിച്ചെടുക്കാം. ആവശ്യമായ വിവരങ്ങള്‍ വിശദമാക്കിയുള്ള നിര്‍ദേശങ്ങളില്‍ നിന്ന് ബാര്‍ഡിന് ചിത്രങ്ങള്‍ നിര്‍മിച്ചെടുക്കാനാവും. ഗൂഗിളിന്റെ പരിഷ്‌കരിച്ച ഇമേജന്‍ 2 നിർമ്മിത ബുദ്ധി മോഡലാണ് ഇതിന് പിന്നിലെ സാങ്കേതികത. ഉന്നത ഗുണമേന്മയിലുള്ളതും ഫോട്ടോറിയലിസ്റ്റിക് ചിത്രങ്ങളും ആവശ്യാനുസരണം നിര്‍മിക്കാം. പുതിയ അപ്‌ഗ്രേഡില്‍ ഇമേജ് ജനറേഷന്‍ സൗകര്യം ലഭ്യമാണ്.
നിര്‍ദേശങ്ങള്‍ നല്‍കി ചിത്രങ്ങള്‍ നിര്‍മിക്കുന്ന ഇതര സോഫ്റ്റ് വെയറുകൾ നിലവിലുണ്ട്. അവയെക്കാൾ മികവിൽ മുന്നിൽ എന്ന വിശേഷണവുമായാണ് ഈ സൗകര്യം ബാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുണമേന്മയും വേഗവുമാണ് ഗൂഗിൾ ഇതിൽ അവകാശപ്പെടുന്ന വ്യത്യസ്ത. കൃത്രിമ ചിത്ര നിർമ്മാണം ധാർമ്മികമായ പല ചോദ്യങ്ങളും ഉയർത്തി വിവാദത്തിലായതാണ്. എന്നാൽ മനുഷ്യ നിര്‍മിത ചിത്രങ്ങളെയും എഐ ചിത്രങ്ങളേയും വേര്‍തിരിച്ചറിയാൻ ഇതിൽ വഴിയുണ്ട്. സിന്ത്‌ഐഡി സാങ്കേതിക വിദ്യയിലൂടെ ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്ക് ചെയ്ത ചിത്രങ്ങള്‍ ആയിരിക്കും ബാർഡ് നൽകുന്നവ എന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.
അക്രമാസക്തമായതും, അശ്ലീലവുമായ ഉള്ളടക്കങ്ങള്‍ അവഗണിക്കാനുള്ള പരിശീലനം ലഭിച്ചിട്ടുള്ള ഐ ഐ സംവിധാനമാണ്. ഇതിൽ യഥാര്‍ത്ഥ വ്യക്തികളെ പോലുള്ള ചിത്രങ്ങള്‍ നിര്‍മിക്കാനുമാവില്ല എന്നും വിശദമാക്കുന്നു.
Leave a Reply