ബോക്സിൽ നിന്ന് ചാർജർ ഒഴിവാക്കാൻ ‘ഒപ്പോ’യും

ആപ്പിൾ, സാംസങ്, ഗൂഗിൾ, നോക്കിയ എന്നീ കമ്പനികൾക്ക് പിന്നാലെ ചൈനീസ് സ്മാര്‍ട്ട്ഫോൺ നിർമ്മാതാക്കളായ ഒപ്പോയും സ്മാർട്ട്‌ഫോൺ ബോക്സുകളിൽ നിന്ന് പവർ അഡാപ്റ്റർ ഒഴിവാക്കുമെന്ന് റിപ്പോർട്ട്.   ‘ഒപ്പോയുടെ വരാനിരിക്കുന്ന പല ഉൽപ്പന്നങ്ങളുടെയും ബോക്സിനുള്ളിൽ ചാർജിംഗ് അഡാപ്റ്റർ ഉണ്ടായിരിക്കില്ലെന്ന്’ ഒപ്പോയുടെ ഓവർസീസ് സെയിൽസ് ആൻഡ് സർവീസസ് പ്രസിഡന്‍റ് ബില്ലി ഷാങ് അറിയിച്ചു. അടുത്തവര്‍ഷം മുതല്‍ ഇത് പ്രാബ്യത്തിലാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഒപ്പോ റെനോ 8 സീരീസിന്‍റെ യൂറോപ്യൻ ലോഞ്ച് ഇവന്റിലാണ് പ്രഖ്യാപനം ഉണ്ടായത്. ഉപഭോക്താക്കൾക്കായി ഒപ്പോ സൂപ്പർവൂക് ചാർജിംഗ് അഡാപ്റ്ററുകൾ ഉൾപ്പെടുത്തുന്നത് തുടരുമെന്നും ഷാങ് പറഞ്ഞു. ഒപ്പോയുടെ സ്റ്റാൻഡേർഡ് ചാർജിംഗ് അഡാപ്റ്ററുകൾ സ്റ്റോറുകളിൽ വാങ്ങാൻ കിട്ടും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*