യൂത്ത് ആക്‌സസറീസ് ബ്രാന്‍ഡ് ആയ ഫാസ്റ്റ് ട്രാക്ക് അവരുടെ ആദ്യ ബ്ലൂടൂത്ത് കോളിംഗ് സ്മാർട്ട് വാച്ച് ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് പ്ലേ+ വിപണിയില്‍ അവതരിപ്പിച്ചു. ഉപഭോക്താവിന് ഹാന്‍ഡ്‌സ് ഫ്രീ അനുഭവം നല്‍കുന്ന നവീനമായ ബ്ലൂടൂത്ത് കോളിങ് സ്മാര്‍ട്ട് വാച്ചാണ് പുതിയ റിഫ്‌ളക്‌സ് പ്ലേ+. ഇത് ബി ടി കോളിംഗ് ഫീച്ചറുകളോടെയാണ് വിപണിയിൽ എത്തുന്നത്. കൂടാതെ ബിൽറ്റ് -ഇൻ സ്പീക്കറും മൈക്രോഫോൺ സജ്ജീകരണവും ഫോണ്‍ കോളുകളുടെ നോട്ടിഫിക്കേഷന്‍ കാണാന്‍ സാധിക്കുന്നതിനൊപ്പം ഫോണ്‍ എടുക്കാതെ തന്നെ കോള്‍ എടുത്ത് സംസാരിക്കാന്‍ വാച്ചിലൂടെ സാധ്യമാകുന്നു.
റിഫ്‌ളക്‌സ് പ്ലേ+ 1.3 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയോടു കൂടിയാണ് എത്തുന്നത്. മള്‍ട്ടിപിള്‍ ആനിമേറ്റഡ് വാച്ച് ഫെയ്‌സുകള്‍ക്കൊപ്പം നാല് കളര്‍ വേരിയന്‍റുകളിലായി വിപണിയിലെത്തും.
ഗൂഗിൾ, സിരി എന്നിവയുൾപ്പെടെയുള്ള വോയ്‌സ് അസിസ്റ്റന്‍റുകളെ പിന്തുണയ്ക്കുന്ന ഒരു സ്മാർട്ട് വാച്ചാണ് Reflex Play+. മ്യൂസിക് കൺട്രോൾ, ക്യാമറ കൺട്രോൾ, 7 ദിവസത്തെ ബാറ്ററി ലൈഫ്, നോട്ടിഫിക്കേഷൻസ് അലേർട്ട് തുടങ്ങിയ നിരവധി ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു. ഹൃദയമിടിപ്പ് മോണിറ്റർ, SPO2, BP മോണിറ്റർ എന്നിങ്ങനെ ആരോഗ്യം നിരീക്ഷിക്കുന്നതിനുള്ള ഫീച്ചറുകളും ഫാസ്ട്രാക്ക് റീഫ്ളക്സ് പ്ലേ +ന്‍റെ സവിശേഷതയാണ്.
പുതിയ സ്‌മാർട്ട് വാച്ചായ ഫാസ്‌ട്രാക്ക് റിഫ്‌ളക്‌സ് പ്ലേ+ 6995 രൂപയാണ് വില, ഇപ്പോൾ ഫാസ്‌ട്രാക്ക് സ്റ്റോറുകളിലും ഫാസ്‌ട്രാക്ക് വെബ്‌സൈറ്റിലും ഇത് ലഭ്യമാണ്.
Leave a Reply