
സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് വിവിധ സൗകര്യങ്ങൾ ലഭ്യമാണെന്നും മനുഷ്യജീവിതം എളുപ്പമാക്കുന്നതിന് ഈ സാങ്കേതികവിദ്യകള്‍ സഹായകരമാകുന്നുണ്ടെന്നും നമ്മുക്ക് അറിയാം. ഇപ്പോളിതാ, അടുക്കളയിലെ ജോലി എളുപ്പമാക്കാൻ ഒരു ദോശ മേക്കർ കണ്ടുപിടിച്ചിരിക്കുകയാണ് ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവോഷെഫ് (Evochef) കമ്പനി.
പ്രിന്റർ പോലെയുള്ള ഈ മെഷീന്റെ ഒരു വശത്ത് ദോശ മാവ് ഒഴിച്ചാൽ മറുവശം ക്രിസ്പി ദോശയായെത്തും. യന്ത്രത്തിന്റെ ഒരു വശത്ത് ദോശ മാവ് ഒഴിക്കുന്നു. അതിനുശേഷം, ദോശ എത്ര കട്ടിയുള്ളതായിരിക്കണമെന്ന് തിരഞ്ഞെടുക്കുന്നു. നിങ്ങൾക്ക് ആവശ്യമുള്ള ദോശയുടെ എണ്ണം സജ്ജീകരിച്ചതിന് ശേഷം, നിർദ്ദിഷ്ട കട്ടിയുള്ളതിൽ നിങ്ങൾക്ക് ആവശ്യമുള്ളത്ര ദോശ മെഷീൻ യാന്ത്രികമായി നൽകുന്നു.
ദോശയുടെ കനവും കുക്കിങ്ങിനു വേണ്ട സമയവും ഈ പ്രിന്ററില്‍ ക്രമീകരിക്കാനാവും. ഏകദേശം 700 എംഎൽ വരെ മാവ് നിറയ്ക്കാന്‍ ശേഷിയുള്ള ടാങ്ക് ഇതില്‍ ഉണ്ട്.
Leave a Reply