സംഗീത സേവന ദാതാക്കളിൽ പ്രശസ്തരായ സ്പോട്ടിഫൈ ഇപ്പോൾ കൂടുതൽ ആസ്വാദ്യകരമാക്കാൻ തയ്യാറെടുക്കുകയാണ്. 2006 ഏപ്രിൽ 23ന് സ്ഥാപിക്കപ്പെട്ട ഏറ്റവും വലിയ സംഗീത സ്ട്രീമിങ് ആപ്പുകളിൽ ഒന്നാണ് സ്പോട്ടിഫൈ. പരസ്യങ്ങൾ പരിമിതമാക്കികൊണ്ട് ഉപഭോക്താക്കൾക്ക് സംഗീതം തുടരെ ആസ്വദിക്കാനുള്ള അവസരം സ്പോട്ടിഫൈ ഒരുക്കുന്നു.
പ്ലേലിസ്റ്റുകൾ ഫോൾഡറുകളായി സൂക്ഷിക്കുക
സ്പോട്ടിഫൈ ആസ്വദിക്കുന്ന വ്യക്തിയുടെ ഇഷ്ടാനുസരണമോ മാനസികാവസ്ഥയക്കോ അനുസൃതമായി പാട്ടുകൾ തിരഞ്ഞെടുത്ത് പ്ലേലിസ്റ്റുകളായി സൂക്ഷിക്കാൻ സാധിക്കും. നിങ്ങൾക്ക് ഡെസ്ക്ടോപ് ആപ്പിലോ പ്ലെയറോ ഉപയോഗിച്ച് ഒരു പ്ലേലിസ്റ്റുണ്ടാക്കാം . ആ പ്ലേലിസ്റ്റിൽ വലത് ഭാഗം ടാപ്പ് ചെയ്താലുടൻ അതൊരു ഫോൾഡറാകുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ള പാട്ടുകൾ ആസ്വദിക്കാൻ അതാത് ഫോൾഡറുകൾ തിരഞ്ഞെടുത്താൽ മതിയാകും.
മ്യൂസിക് ലൈബ്രറികൾ പുതുമയോടെ നിലനിർത്തുക
നിങ്ങൾ കേൾക്കുവാൻ കൊതിക്കുന്ന പാട്ടുകളുടെ പ്ലേലിസ്റ്റുകൾ എന്നും പുതുമയോടെ വയ്ക്കുവാൻ സ്പോട്ടിഫൈ അവസരം നല്‍കുന്നുണ്ട്. സ്പോട്ടിഫൈ പ്രീമിയം ഉപയോഗിക്കുന്ന ഏതൊരു ഉപഭോക്താവിനും ആ പഴയ ഫോൾഡറുകളിൽ പുതിയ ഗാനങ്ങൾ ചേർക്കാൻ അവസരമൊരുക്കുന്നു. ആപ്പിലെ പ്ലേലിസ്റ്റുകളുടെ മുകൾ ഭാഗത്തായി കാണുന്ന ‘എൻഹാൻസ്’ ബട്ടൺ ഉപയോഗിച്ചാൽ അതേ പ്ലേലിസ്റ്റുകൾക്ക് സാമ്യമുളള പുതിയ ഗാനങ്ങളും ആ ഫോൾഡറിലേക്ക് സ്വയമേവ ചേർക്കപ്പെടും.
ഇഷ്ടഗാനം തിരഞ്ഞെടുക്കാൻ ഫില്‍റ്ററുകള്‍ ഉപയോഗിക്കുക
നിങ്ങളുടെ കൈവശമുള്ള പ്ലേലിസ്റ്റുകൾ മുഴുവൻ തിരയാതെ തന്നെ നിങ്ങൾക്ക് ഇഷ്ടഗാനം തിരയുവാനും സാധിക്കും. ഇഷ്ടഗാനം തിരഞ്ഞെടുക്കുന്നതിനായി ‘യുവർ ലൈബ്രറി’യിൽ ‘സെർച്ച് ഐക്കൺ’ ടാപ്പ് ചെയ്യുക. അതിനുശേഷം ‘അടുത്തിടെ ചേർക്കപ്പെട്ടവ’ ‘അക്ഷരമാല ക്രമത്തിലോ’ അല്ലെങ്കിൽ ‘ക്രിയേറ്റർ’ ഫിൽറ്ററുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ആ ഗാനം കണ്ടെത്താവുന്നതാണ്.
ചിത്രങ്ങൾ ഉപയോഗിച്ച് പ്ലേലിസ്റ്റുകൾ വ്യക്തഗതമാക്കുക
സ്പോട്ടിഫൈ മൊബൈൽ ആപ്പിൽ പ്ലേലിസ്റ്റുകൾ വ്യക്തിഗതമാക്കാൻ ചിത്രങ്ങൾ ഉപയോഗിക്കാം. അതിനായി ‘പ്ലേ’ ബട്ടൺ അടുത്തുള്ള ‘3 ടോട്ടുകൾ’ ടാപ്പു ചെയ്ത് ഫോണിന്‍റെ ഗാലറിയിൽ നിന്നും ഒരു ചിത്രം അപ്‌ലോഡ് ചെയ്യുക. അതിനുശേഷം പ്ലേലിസ്റ്റ് കവർ ചിത്രത്തിൽ ക്ലിക്ക് ചെയ്യതാൽ നിങ്ങൾ തിരഞ്ഞെടുത്ത ആ ചിത്രം പ്ലേലിസ്റ്റിന് വ്യക്തിഗതമാക്കിക്കൊണ്ട് കവർ ഫോട്ടോയായി പ്രത്യക്ഷപ്പെടുന്നത് കാണാം.
Leave a Reply