വലിയ ഫയൽ ട്രാൻസ്ഫറുകൾക്കും മെസ്സേജിംഗുകൾക്കും ഏറ്റവുമധികം ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ടെലിഗ്രാം ആപ്പ് പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ ഒരുക്കുന്നു. കൂടുതൽ ഫീച്ചറുകളും, വേഗതയും നൽകികൊണ്ട് പണമടച്ചുള്ള സബ്സ്ക്രിപ്ഷനായി പ്രീമിയം അക്കൗണ്ടുകൾ നൽകുവാനാണ് ടെലിഗ്രാമിന്റെ ശ്രമം. അതിന്റെ ഭാഗമായി ടെലിഗ്രാം പ്രീമിയം സ്വന്തമാക്കാത്തവരുടെ ചാറ്റുകൾക്കും, ഫയലുകൾക്കും ലിമിറ്റുകൾ ഉണ്ടാകും. എന്നാൽ ടെലിഗ്രാമിൽ ഇപ്പോൾ ലഭിക്കുന്ന എല്ലാ ഫീച്ചറുകളും സൗജന്യമായി തന്നെ തുടരുമെന്നും സാധാരണ ഉപഭോക്താക്കൾക്ക് ചില പ്രീമിയം റിയാക്ഷനും ഉപയോഗിക്കുവാൻ സാധിക്കുമെന്നും ടെലിഗ്രാം വ്യക്തമാക്കുന്നു.
പുതിയ വരുമാന സാധ്യതകൾ ഒരുക്കുവാനും ഉപഭോക്താക്കൾക്ക് കൂടുതൽ ഫീച്ചറുകൾ നൽകുവാനും ഇത്തരം സബ്സ്ക്രിപ്ഷനുകൾ ഒരുക്കുന്നതെന്നും കമ്പനി അറിയിച്ചു. ടെലിഗ്രാമിന്റെ ടാഗ്ലൈനുകളിൽ ഇപ്പോഴും സൗജന്യം എന്ന് നൽകുന്നുണ്ടെങ്കിലും താമസിയാതെ അതിന് മാറ്റം വരുമെന്നും കമ്പനി അധികൃതർ അറിയിച്ചു. ആപ്പുകൾക്ക് സബ്സ്ക്രിപ്ഷൻ ഒരുക്കുന്നതിന്റെ ഭാഗമായി മെസേജുകൾ അയക്കുമ്പോൾ തന്നെ പ്രീമിയം മെമ്പർ ആകുവാൻ സൈൻഅപ്പ് ചെയ്യുവാനാവശ്യപ്പെടുന്ന മെസ്സേജുകൾ ലഭിക്കുമെന്നാണ് അറിയിപ്പിൽ പറയുന്നത്.
ചാറ്റുകൾ മ്യൂട്ട് ചെയ്യുന്നതിനും, ഓട്ടോമാറ്റിക് ഡിലീറ്റ് ചെയ്യുന്നതിനുളള ഒപ്ഷനുകൾ, ചാറ്റുകൾ റിപ്ലെ ഫോർവേഡിംഗ് തുടങ്ങിയ പുത്തൻ ഫീച്ചറുകളും ടെലിഗ്രാം ഈ അടുത്തിടെ പുറത്തുവിട്ടിരുന്നു. ടെലിഗ്രാമിന്റെ പണമടച്ചുള്ള സബ്സ്ക്രിപ്ഷൻ പീച്ചര് പുറത്തുവരുന്നതിന് ഒപ്പം പുത്തൻ ഇമോജികളും സ്റ്റിക്കറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് ടെലിഗ്രാം അറിയിച്ചിട്ടുള്ളത്.
Leave a Reply