2022 മെയിൽ ഗൂഗിൾ സ്വകാര്യതയ്ക്ക് മുൻതൂക്കം നൽകുന്നുവെന്ന് അറിയിച്ചുകൊണ്ട് ഗൂഗിൾ പോളിസികളിൽ പലതും പുനക്രമീകരിച്ചിരുന്നു. അത്തരം പോളിസികളിൽ നീക്കം ചെയ്യപ്പെട്ട ആപ്പുകളിലൊന്നായിരുന്നു തേർട്ട് പാർട്ടി റെക്കോർഡിങ് ആപ്പുകൾ. സാംസങ്, ഷവോമി, വിവോ തുടങ്ങിയ മുൻനിര ഫോൺ ബ്രാൻഡുകളും റെക്കോർഡിങ് സൗകര്യം ഇൻ ബിൽട്ടായി തന്നെ നൽകിയിട്ടുണ്ട്. റെക്കോർഡ് ചെയ്യപ്പെട്ട ഫോൺകോളുകൾ സേവ് ചെയ്യപ്പെട്ട നമ്പരോ അല്ലാത്തവയോയെന്ന് വേർതിരിച്ചറിയാവുന്ന വിധത്തിലാണ് ഇവ നിർമ്മിച്ചിരിക്കുന്നത്.
സ്മാർട്ട് ഫോണുകളിൽ കോൾ റെക്കോർഡ് ചെയ്യുന്നത് എങ്ങനെ?
നിങ്ങളുടെ സ്മാർട്ട് ഫോണിലെ ‘ഫോൺ ആപ്പ്’ തുറന്നതിനുശേഷം ഫോൺ ആപ്പിന്റെ മുകൾഭാഗത്ത് കാണുന്ന ‘കോൾ സെറ്റിംഗ്സ്’ മെനു ഓപ്പൺ ചെയ്യുക.
സെറ്റിംഗ്സ് മെനു ബാറിൽ നൽകിയിട്ടുളള കോൾ റെക്കോർഡിങ് ടാപ്പു ചെയത് ‘റെക്കോർഡിങ് ഓൾ കോൾസ്’ എന്ന് സെലക്ട് ചെയ്യുക. റെക്കോർഡ് ചെയ്യപ്പെടേണ്ടത് ‘സെലക്റ്റഡ് നമ്പർസോ’ ‘റെക്കോർഡ് നമ്പർസോ’ എന്ന് സെലക്ട് ചെയ്തു നൽകിയാൽ അത്തരം നമ്പറിൽ നിന്നുളള കോളുകൾ റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നതായിരിക്കും.
നിങ്ങളുടെ ഫോണുകളിൽ സേവ് ചെയ്യപ്പെടാത്ത കോളുകളാണ് റെക്കോർഡ് ചെയ്യേണ്ടതെങ്കിൽ ‘റെക്കോർഡ് അൺനോൺ നമ്പേഴ്സ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.
ഓട്ടോമാറ്റിക്കായി റെക്കോർഡ് ചെയ്യപ്പെട്ട ഫോൺകോളുകൾ കേൾക്കുവാനായി ഫോണിലെ ‘ഫയൽസ്’ എന്ന ആപ്പിൽ നിന്നും ‘ഓഡിയോ’ എന്ന് തിരഞ്ഞെടുത്താൽ ആവശ്യാനുസരണം റെക്കോർഡിംഗ് നിങ്ങൾക്ക് കേൾക്കാം.
Leave a Reply