വാട്സ്ആപ്പിൽ ഏറ്റവും പേർ കാത്തിരുന്നതും ഇതുവരെ വന്നതിൽ വച്ച് ഏറ്റവും നൂതനമായ രണ്ട് മാറ്റങ്ങൾ പുറത്ത് വരുന്നു. സന്ദേശങ്ങൾക്ക് തിരിച്ച് സന്ദേശം അയക്കാതെ തന്നെ ഇമോജി ഉപയോഗിച്ച് പ്രതികരിക്കാൻ അനുവദിക്കുന്ന റിയാക്ഷൻസ് എന്ന ഫീച്ചറാണ് ഇതിൽ ആദ്യത്തേത്. ഒരു മെസേജിൽ ടാപ്പ് ചെയ്യുമ്പോൾ അതിനോട് പ്രതികരിക്കാനായി ഇമോജികളുടെ ഒരു ബോക്സ് പ്രത്യക്ഷപ്പെടും. അവയിൽ നിന്ന് ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. നിലവിൽ ലൈക്ക്, ലവ്, ചിരി, ആശ്ചര്യം, സങ്കടം, നന്ദി എന്നീ ആറ് റിയാക്ഷനുകളാണ് ലഭിക്കുക.
ഇത് കൂടാതെ, ഫോട്ടോ, വീഡിയോ എന്നിവയുൾപ്പടെയുള്ള ഫയലുകൾ കൈമാറ്റം ചെയ്യുന്നതിനുള്ള ലിമിറ്റ് 100 എംബിയിൽ നിന്ന് രണ്ട് ജിബി ആയി വാട്സ്ആപ്പ് ഉയർത്തിയിട്ടുണ്ട്. ഇത് വിപ്ലവകരമായ ഒരു മാറ്റം തന്നെയാണ്. ഫയലുകൾ സാധാരണ പോലെ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡും ആയിരിക്കും. പുതിയ അപ്ഡേഷനില്‍ ഉള്ള മറ്റൊരു ചെറിയ ഫീച്ചർ ആണ് വാട്സ്ആപ്പിൽ ഒരു ഫയൽ ഡൗൺലോഡ് ചെയ്യുകയോ അപ്‌ലോഡ് ചെയ്യുകയോ ചെയ്യുമ്പോൾ അത് തീരാൻ എത്ര സമയമെടുക്കുമെന്നും സ്ക്രീനിൽ കാണിക്കും. നമ്മുടെ ഇന്‍റർനെറ്റിന്‍റെ സ്പീഡിന് അനുസരിച്ചാണ് പ്രക്രിയ പൂർത്തിയാവാൻ വേണ്ട സമയം ദൃശ്യമാവുക.
നിലവിൽ 100 എംബിയ്ക്ക് പുറത്തുള്ള ഫയലുകൾ ഷെയർ ചെയ്യാൻ പലരും ഉപയോഗിക്കുന്നത് ടെലിഗ്രാമിനെയാണ്. എന്നിരുന്നാലും ടെലിഗ്രാമിനെ ഈ ഫീച്ചർ കാര്യമായി ബാധിക്കില്ല. കാരണം വാട്സ്ആപ്പിൽ ഒരു ഫയൽ ഷെയര്‍ ചെയ്യണമെങ്കിൽ ആ ഫയൽ അയക്കുന്ന ആൾ അത് ഡൗൺലോഡ് ചെയ്യണമെന്ന് നിർബന്ധമുണ്ട്. എന്നാൽ ടെലിഗ്രാമിൽ ആ നിബന്ധനയില്ല. ഫയൽ ഡൗൺലോഡ് ചെയ്തില്ലെങ്കിലും അത് ആർക്ക് വേണമെങ്കിലും കൈമാറാം.
Leave a Reply