വാട്സ്ആപ്പ് ആരംഭിച്ച കാലം മുതലുള്ള ഉപഭോക്താക്കളുടെ പ്രധാന പരാതിയാണ് വലിയ ഫയലുകൾ ഷെയർ ചെയ്യാൻ സാധിക്കുന്നില്ല എന്നുള്ളത്, അതിനൊരു പരിഹാരവുമായി വാട്സ്ആപ്പ് ഇപ്പോൾ എത്തിയിരിക്കുകയാണ്. 2 ജിബി ക്ക് മുകളിലുള്ള ഫയലുകൾ ഷെയർ ചെയ്യാനുള്ള പുതിയ ഫീച്ചർ ഉടൻതന്നെ ആഗോളതലത്തില്‍ കമ്പനി പുറത്തിറക്കും.
വലിയ ഫയലുകൾ കൈമാറുന്നതിനായി വാട്സ്ആപ്പ് ഉപേക്ഷിച്ച് ഇൻസ്റ്റഗ്രാം പോലെയുള്ള ആപ്പുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്ന ഉപഭോക്താക്കളെ തിരിച്ചു കൊണ്ടുവരുന്നതിനു വേണ്ടിയാണ് ഇപ്പോൾ ഇത്തരം ഒരു പുതിയ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നത്. പുതിയ അപ്ഡേഷനോടുകൂടി ഈ ഫീച്ചർ നിലവിൽ വരും. ആദ്യ കാലത്ത് 2 എംബി ഫയലുകൾ മാത്രം ഷെയർ ചെയ്യാൻ കഴിഞ്ഞിരുന്ന രീതിയിൽ നിന്ന് 100 എംബി വരെ സൈസുകള്ള ഫയലുകളുടെ കൈമാറ്റം വരെ വാട്സ്ആപ്പ് അനുവദിച്ചിരുന്നു. 2020ൽ ആണ് 100 എംബി സൈസ് ഫയലുകളുടെ കൈമാറ്റ ചെയ്യാൻ വാട്സ്ആപ്പ് അനുവദിച്ചത്. അർജന്‍റീനയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ വാട്സ്ആപ്പ് ഈ പുതിയ ഫീച്ചർ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
Leave a Reply