ഇൻസ്റ്റന്‍റ് മെസേജിങ് ആപ്ലിക്കേഷനുകളില്‍ ജനപ്രിയമായിട്ടുള്ള വാട്സ്ആപ്പില്‍ ഏതാനും പുതിയ വോയ്സ് മെസേജിങ് ഫീച്ചറുകൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. വോയ്സ് മെസേജിങ് സൗകര്യം കൂടുതൽ ഉപയോഗപ്രദമാക്കാനാണ് ഇപ്പോൾ വീണ്ടും പുതിയ ഫീച്ചറുകൾ കൊണ്ട് വന്നിരിക്കുന്നത്. വാട്സ്ആപ്പിന്‍റെ ആൻഡ്രോയിഡ്, ഐഒഎസ് വേർഷനുകളില്‍ ഈ ഫീച്ചറുകൾ ലഭ്യമാകുന്നതാണ്.
പുതിയ വോയ്സ് മെസേജിങ് ഫീച്ചറുകളില്‍ ആദ്യത്തേത് ചാറ്റ് വിൻഡോയ്ക്ക് പുറത്ത് വോയ്‌സ് മെസേജ് കേൾക്കാൻ ഉപയോക്താവിന് അവസരം നല്‍കുന്ന ഔട്ട് ഓഫ് ചാറ്റ് പ്ലേബാക്കാണ്. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വോയ്‌സ് മെസേജ് കേൾക്കുമ്പോൾ തന്നെ മൾട്ടിടാസ്‌ക് ചെയ്യാനോ മറ്റ് സന്ദേശങ്ങൾ വായിക്കാനോ അതിന് മറുപടി നല്‍കാനോ സാധിക്കും. Pause / Resume റെക്കോർഡിങ് ഓപ്ഷൻ ആണ് മറ്റൊരു ഫീച്ചർ. വോയ്സ് റെക്കോർഡിങ് ഇടയ്ക്ക് വച്ച് നിർത്താനും പുനരാരംഭിക്കാനും ഈ ഫീച്ചർ സഹായിക്കുന്നു.
വോയ്സ് മെസേജ് അയക്കുമ്പോൾ ശബ്ദത്തിന്‍റെ വിഷ്വൽ റെപ്രസെന്‍റേഷന് സഹായിക്കുന്ന വേവ്ഫോം വിഷ്വലൈസേഷൻ ഫീച്ചറും വാട്സ്ആപ്പില്‍ ലഭ്യമാണ്. വോയ്സ് കേൾക്കുന്ന സമയത്താണ് ഇത് കാണാൻ കഴിയുക. ഡ്രാഫ്റ്റ് പ്രിവ്യൂ ഓപ്ഷൻ ആണ് വോയ്സ് മെസേജിങിൽ വാട്സ്ആപ്പ് കൊണ്ട് വന്നിരിക്കുന്ന മറ്റൊരു ഫീച്ചർ. ശബ്ദ സന്ദേശം അയയ്ക്കുന്നതിന് മുമ്പ് വോയ്സ് ഒന്ന് കൂടി കേൾക്കാൻ സാധിക്കുന്നതിനാണ് ഡ്രാഫ്റ്റ് പ്രിവ്യൂ ഓപ്ഷൻ. റിമമ്പർ പ്ലേബാക്ക് ഓപ്ഷൻ ആണ് മറ്റൊരു ഉപയോഗപ്രദമായ ഫീച്ചർ. വോയ്സ് മെസേജ് കേൾക്കുന്നത് ഇടയ്ക്ക് വച്ച് നിർത്തിയെന്ന് കരുതുക. പിന്നീട് വരുമ്പോഴും നേരത്തെ നിർത്തിയിടത്ത് നിന്ന് കേട്ട് തുടങ്ങാൻ റിമമ്പർ പ്ലേബാക്ക് ഓപ്ഷനിലൂടെ സാധിക്കും.
Leave a Reply