മെസേജ് റിയാക്ഷൻ, മൾട്ടി ഡിവൈസ് യൂസർ എന്നീ രണ്ട് പുതിയ ഫീച്ചറുകൾ വാട്സ്ആപ്പ് തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്കായി പുറത്തിറക്കുകയാണ്. ടെലഗ്രാം ഇൻസ്റ്റഗ്രാം പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നേരത്തെ തന്നെ മെസ്സേജ് റിയാക്ഷൻ ഫീച്ചർ അവതരിപ്പിച്ചു കഴിഞ്ഞു, രസകരമായ രീതിയിൽ സന്ദേശങ്ങൾ അയക്കുന്നതിന് ഈ ഫീച്ചർ വളരെ ഉപകാരപ്രദമാണ്. നിരവധി ആനിമേറ്റഡ് ഇമോജികൾ ഉള്ളതിനാൽ ഈ ഫീച്ചറിന് കൂടുതൽ ശ്രദ്ധ ലഭിക്കുന്നു. ആൻഡ്രോയിഡ് ബീറ്റ ടെസ്റ്റർ ആയിട്ടുള്ളവർക്ക് വാട്സ്ആപ്പിന്‍റെ 2.22.8.3 എന്ന് വേർഷനിൽ ഈ ഫീച്ചർ ലഭ്യമാവും.
ഇപ്പോൾ, ഉപയോക്താക്കൾക്ക് ലൈക്ക്, ലവ്, ലാഫ്, ആശ്ചര്യം, സങ്കടം, നന്ദി എന്നിങ്ങനെ ആറ് പ്രതികരണങ്ങൾ മാത്രമാണ് ലഭിക്കുന്നത്. ബീറ്റാ യൂസർ ആയിട്ടുള്ളവർക്ക് വേണ്ടി മാത്രം ഇപ്പോൾ ഈ ഫീച്ചർ പുറത്തിറക്കുന്നത്. ഈ ഫീച്ചർ ഉപയോഗിച്ച് സന്ദേശങ്ങൾ അയക്കുമ്പോൾ അത് സേവ് ചെയ്തുവെയ്ക്കാനുള്ള ഒരു വിശാലമായ ഓപ്ഷൻ കൂടി ലഭ്യമാണ്. ഇങ്ങനെ സേവ് ചെയ്തു വയ്ക്കാൻ ഉള്ള ഓപ്ഷൻ ഉള്ളതുകൊണ്ട് തന്നെ വരും മാസങ്ങളിൽ പൂർണ്ണമായ രീതിയിൽ ഈ ഫീച്ചർ എല്ലാവരിലേക്കും എത്തും. ഗ്രൂപ്പ് ചാറ്റുകൾക്കും വ്യക്തിഗത ചാറ്റുകൾക്കും ഒരേസമയം ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുമോ, അതോ വ്യക്തിഗത ചാറ്റുകൾക്ക് മാത്രമാണോ ഈ ഫീച്ചർ ലഭ്യമാക്കുക എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ ഒരു അറിയിപ്പ് ലഭിച്ചിട്ടില്ല.
ഈ ഫീച്ചർ കൂടാതെ, മൾട്ടി-ഡിവൈസ് യൂസർ എന്ന ഒരു പുതിയ ഫീച്ചർ കൂടി വാട്സ്ആപ്പ് ഇതിനോടൊപ്പം പുറത്തിറക്കുന്നുണ്ട്. എന്നാൽ ഈ ഫീച്ചർ ബീറ്റാ മോഡിൽ ലഭ്യമാകില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട്. നമ്മൾ ഉപയോഗിക്കുന്ന പ്രധാന വാട്സ്ആപ്പുമായി ലിങ്ക് ചെയ്യാതെതന്നെ മറ്റു ഡിവൈസുകളിൽ വാട്സ്ആപ്പ് ഓപ്പൺ ചെയ്യാൻ സഹായിക്കുന്നതാണ് ഈ പുതിയ ഫീച്ചർ. ആദ്യമായി ഫീച്ചർ ഉപയോഗിക്കുമ്പോൾ പഴയതുപോലെതന്നെ ആക്സ്സ് ചെയ്യേണ്ടിവരും അതിനുശേഷം മറ്റ് ഡിവൈസിൽ നിങ്ങളുടെ വാട്സ്ആപ്പ് ലിങ്ക് ചെയ്താൽ അവിടെ ഒരു മൾട്ടി ഡിവൈസ് ഫീച്ചർ ലഭ്യമാകും.
Leave a Reply