അൾട്രാവയലറ്റ് ലൈറ്റുകളാല്‍ അണുവിമുക്തമാക്കാവുന്ന ഇയർബഡുകളുമായി എൽജി

എൽജി പുതിയ ‘ടോൺ ഫ്രീ എഫ്പി സീരീസ് ഇയർബഡുകൾ’ വിപണിയിൽ അവതരിപ്പിച്ചു.  കമ്പനിയുടെ ഓഡിയോ ഉൽപ്പന്നങ്ങളിൽ ഏറ്റവും പുതിയതായിട്ടുള്ള ഈ ഇയർബഡുകൾ അണുവിമുക്തമാക്കാൻ അൾട്രാവയലറ്റ് ലൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയിൽ മുമ്പ് ഒരു ഇയർബഡുകളും ഈ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടില്ല.  വെറും അഞ്ച് മിനിറ്റിനുള്ളിൽ 99 ശതമാനം ബാക്ടീരിയകളെയും നശിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

പ്രശസ്തമായ ബ്രിട്ടീഷ് ഓഡിയോ ടെക്‌നോളജി കമ്പനിയും എൽജിയുടെ പങ്കാളിയുമായ മെറിഡിയൻ ഓഡിയോയിൽ നിന്നുള്ള സാങ്കേതിക വിദ്യയാണ് പുതിയ ഇയർബഡുകളിൽ അവതരിപ്പിക്കുന്നത്.  ഹൈ-എൻഡ് സ്പീക്കർ സിസ്റ്റങ്ങളിൽ കാണപ്പെടുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.  കമ്പനികൾ അവ ഇയർബഡുകൾക്ക് അനുയോജ്യമായ രീതിയിൽ പുനർനിർമ്മിച്ചു.  മെറിഡിയൻ ഓഡിയോ സാങ്കേതികവിദ്യ ടോൺ ഫ്രീ ഇയർബഡുകളിലേക്ക് ഹെഡ്‌ഫോൺ സ്പേഷ്യൽ പ്രോസസ്സിംഗ് അവതരിപ്പിച്ചിരിക്കുന്നു.

3 വ്യത്യസ്ത വലുപ്പത്തിലുള്ള മെഡിക്കൽ ഗ്രേഡ് സിലിക്കൺ ഇയർ ജെല്ലിനൊപ്പമാണ് പുതിയ ഇയര്‍ബഡുകള്‍ എല്‍ ജി അവതരിപ്പിച്ചിരിക്കുന്നത്.  ഇയർ ജെല്ലുകൾ ഹൈപ്പോഅലോർജെനിക് ആണ്  ചർമ്മത്തിന് ഇത് കൂടുതല്‍ ബുദ്ധിുട്ടുകള്‍ സൃഷ്ടിക്കുന്നില്ല.  എൽജി ടോൺ ആപ്പിനുള്ളിലെ ഇയർബഡ്സ് ഫൈൻഡർ ടൂൾ ഉപയോഗിച്ച് ഉപയോക്താക്കള്‍ ഇയര്‍ബഡുകള്‍ തെറ്റായി സ്ഥാപിക്കുന്നത് ഒഴിവാക്കുന്നു. ഈ ഫീച്ചർ ആക്ടീവാക്കാൻ ഉപഭോക്താക്കൾക്ക് ഗൂഗിളിൽ നിന്നോ ആപ്പിൾ പ്ലേ സ്റ്റോറിൽ നിന്നോ ടോൺ ഫ്രീ ആപ്പ് ഡൗൺലോഡ് ചെയ്‌ത് കണക്റ്റ് ചെയ്‌ത് ഉപയോഗിക്കാം.

എൽജി ടോൺ ഫ്രീ എഫ്പി ഇയർബഡുകളുടെ ഇന്ത്യയിലെ  വില 13,990 രൂപയാണ്. ചാർക്കോൾ ബ്ലാക്ക്, പേൾ വൈറ്റ് കളർ ഓപ്ഷനുകളിൽ ഇയർബഡുകൾ ലഭ്യമാകും.  പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും എൽജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ചില റീട്ടെയിൽ സ്റ്റോറുകളിലും ഇയർബഡുകൾ ലഭ്യമാകും. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*