കേരളത്തിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യമേഖലയെ കൂടുതലായി കമ്പ്യൂട്ടർവൽകരിക്കുന്ന പുതിയ പദ്ധതിക്ക് തുടക്കമായി. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ഇ ഹെല്‍ത്ത് സൗകര്യമുള്ള 303 ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭ്യമാണ്. സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
എങ്ങനെ രജിസ്റ്റർ ചെയ്യാം
- തിരിച്ചറിയൽ നമ്പറിനായി https://ehealth.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് രജിസ്റ്റർ ക്ലിക്ക് ചെയ്യണം. ആധാർ നമ്പർ സമർപ്പിച്ചുകഴിഞ്ഞാൽ
- രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും. ഇത് സമർപ്പിക്കുന്നതിലൂടെ, ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ നൽകും.
അപ്പോയിന്മെന്‍റ് എങ്ങനെ എടുക്കാം
- ആദ്യം ലോഗിൻ ചെയ്യുമ്പോൾ, നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ്‌വേഡ് അയയ്‌ക്കും. പാസ്‌വേഡ് കൃത്യമായി തന്നെ ഓർത്തു വെക്കണം പിന്നീട് ഈ പാസ്‌വേഡ് ഉപയോഗിച്ച് വേണം എല്ലാ അപ്പോയിന്‍റ്മെന്‍റുകളും ബുക്ക് ചെയ്യാൻ.
- ഐഡന്‍റിഫിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം, ‘പുതിയ അപ്പോയിന്‍റ്മെന്‍റ്’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- റഫറൽ ആണെങ്കിൽ, ആ വിവരങ്ങൾ അടയാളപ്പെടുത്തിയ ശേഷം ആശുപത്രി വിശദാംശങ്ങളും ഡിപ്പാർട്ട്‌മെന്‍റും തിരഞ്ഞെടുക്കുക.
- തീയതി തിരഞ്ഞെടുക്കുമ്പോൾ, ആ ദിവസത്തേക്ക് ലഭ്യമായ ടോക്കൺ പ്രദർശിപ്പിക്കും. ആവശ്യമെങ്കിൽ ടോക്കൺ പ്രിന്‍റ് ചെയ്യാവുന്നതാണ്.
- ടോക്കൺ വിശദാംശങ്ങളും ഫോണിലേക്ക് SMS ആയി അയയ്ക്കും. രോഗിക്ക് ഇത് ഹോസ്പിറ്റലിൽ കാണിക്കാം.
എങ്ങനെ അപ്പോയിന്‍മെന്‍റ് എടുക്കുന്നതു മൂലം രോഗികൾക്ക് അവരുടെ സമയം അനുസരിച്ച് ഡോക്ടറെ കാണാനുള്ള അവസരം ലഭിക്കുന്നു അതോടൊപ്പം ആശുപത്രി സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. ആശുപത്രിയിൽ ക്യൂ നിൽക്കേണ്ടി വരിക എന്ന ഒരു പ്രധാന ബുദ്ധിമുട്ട് ഇതോടുകൂടി ഇല്ലാതെയാകും.
ഈ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ദിശ ഹെൽപ്പ് ലൈൻ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.
Leave a Reply