ഒരു വ്യക്തിയുടെ പേരില്‍ എടുക്കാവുന്ന സിം കാർഡുകൾക്ക് ലിമിറ്റ് നിശ്ചയിച്ചതിനു പിന്നാലെ ഇപ്പോൾ പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ഗവണ്‍മെന്‍റ്. സിം കാർഡുകൾ ഉപയോഗിക്കുന്നതിനു കണക്കുകൾ ഉണ്ട് അതായത് ഇന്ത്യൻ ടെലികോം നിയമപ്രകാരം ഒരാളുടെ പേരിൽ 9 സിം കണക്ഷനുകൾ മാത്രമേ എടുക്കുവാൻ സാധിക്കുകയുള്ളു. 9 സിം കണക്ഷനുകൾക്ക് മുകളിൽ സിം എടുത്തവരുടെ കണക്ഷനുകൾ ഡിസ്കണക്റ്റ് ചെയ്യുവാൻ ഡിപ്പാർട്ട്മെന്‍റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ നിർദേശം നൽകിയിരിക്കുന്നു .അതായത് ഇനി മുതൽ 9 സിം കാർഡുകൾക്ക് മുകളിൽ എടുക്കുന്ന കണക്ഷനുകൾ ഡിസ്കണക്റ്റ് ചെയ്യുന്നതാണ്.
കഴിഞ്ഞ വർഷം അവസാനത്തോടുകൂടിയാണ് സിം കാർഡുകളുടെ എണ്ണത്തിൽ ലിമിറ്റ് കൊണ്ടുവന്നിരുന്നത്. ഇപ്പോൾ ഇതാ പുതിയ അപ്ഡേഷനുകളും എത്തിയിരിക്കുന്നു. അതിൽ ആദ്യത്തേത് 18 വയസ്സിനു താഴെ ഉള്ളവർക്ക് സിം കാർഡുകൾ നൽകുവാൻ പാടുള്ളതല്ല എന്നതാണ്. ആരുടെ പ്രൂഫ് ആണോ നൽകിയത് അയാൾക്കാണ് സിം കണക്ഷനുകൾ നൽകേണ്ടത് .അതുപോലെ തന്നെ സിം വെരിഫിക്കേഷന് OTP ലഭിക്കുന്നതായിരിക്കും.
നിങ്ങളുടെ പേരിൽ എത്ര സിം കണക്ഷൻ ഉണ്ട് എന്നറിയാൻ പുതിയ സംവിധാനവും ഇതോടൊപ്പം കേന്ദ്ര ടെലികോം കമ്മ്യൂണിക്കേഷൻ കീഴിൽ നടപ്പിലാക്കുന്നുണ്ട്.
Leave a Reply