നവംബര്‍ ഒന്ന് മുതല്‍ ചില സ്മാര്‍ട്ട്ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കും. ആന്‍ഡ്രോയിഡ് പതിപ്പ് 4.1നു മുന്‍പുള്ള പതിപ്പുകളിലും ആപ്പിള്‍ ഫോണുകളില്‍ ഐഒഎസ് 10-ന് താഴെയുള്ള ഫോണുകളിലും ആണ് വാട്സ്ആപ്പ് ലഭ്യമാകാതെ വരുക. ഐഒഎസ് 10-ലും അതിനു ശേഷമുള്ള പുതിയ പതിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമേ വാട്‌സ്‌ആപ്പ് ലഭിക്കൂ. അതേസമയം, നവംബര്‍ ഒന്നിന് ശേഷം വാട്സ്ആപ്പ് ഐഒഎസ് 2.5.0 മാത്രമേ പിന്തുണയ്ക്കൂ.
വാട്‌സ്ആപ്പിലെ സുരക്ഷാ മുന്‍കരുതലെന്നോണമാണ് പഴയ സ്മാര്‍ട്ട്ഫോണുകളിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. നവംബര്‍ ഒന്ന് മുതല്‍ പഴയ ഫോണുകളിലെ അക്കൗണ്ടുകള്‍ ഓട്ടോമാറ്റിക്കായി സൈന്‍ ഔട്ട് ആകുകയും വീണ്ടും ആ ഫോണില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കാതെ വരുകയും ചെയ്യും.
Leave a Reply