ഗൂഗിള്‍ സേര്‍ച്ചില്‍ പുതിയ ഫീച്ചര്‍

google dark mode

സേർച്ച് റിസൾട്ടിൽ വെബ്സൈറ്റുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഉപയോക്താക്കൾക്ക് നൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ. സേർച്ച് റിസൾട്ടുകൾക്കൊപ്പം വരുന്ന മെനു ബട്ടണിൽ ക്ലിക്ക് ചെയ്താൽ ആ വെബ്സൈറ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.

സേർച്ച് റിസൾട്ടിൽ ഉപയോക്താക്കൾക്ക് പരിചയമില്ലാത്ത സൈറ്റുകൾ ഉണ്ടാവാറുണ്ട്. ഈ വെബ്സൈറ്റുകളെ കുറിച്ചുള്ള അധിക വിവരങ്ങൾ ഗൂഗിളിന്‍റെ പുതിയ സൗകര്യം ഉപയോഗിച്ച് എളുപ്പത്തില്‍ അറിയാം. വിക്കിപീഡിയയിൽ നിന്നുള്ള വിവരങ്ങളാണ് ഇതിൽ നൽകുക. ഇനി അഥവാ, വിക്കിപീഡിയ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ വെബ്സൈറ്റിനെ കുറിച്ച് ലഭ്യമായിട്ടുള്ള മറ്റ് വിവരങ്ങൾ ദൃശ്യമാക്കുന്നതാണ്.

നിലവിൽ യു.എസിലെ ഉപയോക്താക്കൾക്കാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. ഡെസ്ക്ടോപ്പ്, മൊബൈൽ വെബ്, ഗൂഗിൾ ആൻഡ്രോയിഡ് ആപ്പ് എന്നിവയിൽ പുതിയ അപ്ഡേറ്റ് ലഭിക്കുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*