200W ഫാസ്റ്റ് ചാർജ്ജിംഗുമായി ഷവോമി

xiaomi 33w charger

വെറും 10 മിനിറ്റിനുള്ളിൽ ഫോൺ പൂർണമായി ചാർജ്ജ് ചെയ്യാനുള്ള സൗകര്യം ഉടൻ നൽകുവാൻ ഒരുങ്ങി ഷവോമി. ഇതിനായി 200W ഫാസ്റ്റ് ചാർജ്ജിംഗിൽ പ്രവർത്തിക്കുന്ന മുൻനിര സ്മാർട്ട്‌ഫോണുകളിൽ ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിന്‍റെ കൃത്യമായ ഒരു ടൈംലൈൻ വ്യക്തമല്ല. ചൈനീസ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ വെയ്‌ബോയിൽ വന്ന ഒരു പോസ്റ്റിലൂടെ റിലീസ് ചെയ്യാത്ത ഈ ടെക്നോളജി ഒരു ടിപ്പ്സ്റ്റർ കണ്ടെത്തിയിരുന്നു.

200W ചാർജ്ജിംഗ് സംവിധാനമുള്ള ഈ ഡിവൈസ് ഇപ്പോൾ വികസനഘട്ടത്തിലാണെന്നും ഈ വർഷം തന്നെ അവതരിപ്പിക്കുമെന്നും ലീക്ക്സ്റ്റർ പറയുന്നു. 120W വയേർഡ് ചാർജ്ജിംഗ്, 55W വയർലെസ് ചാർജ്ജിംഗ്, 10W വരെ റിവേഴ്സ് ചാർജ്ജിംഗ് റേറ്റ് നൽകുന്ന എംഐ 10 എക്‌സ്ട്രീം കോമമാറേറ്റിവ് എഡിഷൻ മുൻപ് എത്തിയിരുന്നു. അതായത് മൊത്തത്തിൽ ഇത് 185W ആയി കുറയുന്നു.

കേബിളുകളുടെയോ വേറൊരു കണക്റ്റിവിറ്റിയുടെയോ ആവശ്യമില്ലാതെ ഒരേസമയം ഒന്നിലധികം ഡിവൈസുകൾ വയർലെസ് ചാർജ്ജ് ചെയ്യാൻ കഴിയുന്ന വിദൂര ചാർജ്ജിംഗ് സാങ്കേതികവിദ്യയായ എംഐ എയർ ചാർജ്ജ് അടുത്തിടെ കമ്പനി പുറത്തിറക്കിയിരുന്നു. 5W വൈദ്യുതി എത്തിക്കാൻ എയർ ചാർജ്ജ് സാങ്കേതികവിദ്യയ്ക്ക് കഴിവുണ്ടെന്ന് ഷവോമി അവകാശപ്പെടുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*